പരമഭക്തയായിരുന്ന താര പതിവ്രതയും ധര്‍മ്മിഷ്ഠയുമായിരുന്നു. അവള്‍ ഭഗവാനില്‍നിന്ന് തത്തേ്വാപദേശം ശ്രവിച്ച് മുക്തയായി.
ശ്രീരാമ വാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാള്‍
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജ ദുഃഖവും പോക്കിനാള്‍
ആത്മാനുഭൂതികൊണ്ടൊശു സന്തുഷ്ട
യായാത്മബോധേന ജീവന്മുക്തയായിനാള്‍.
പരമാത്മാവായ രാമനുമായുള്ള സമ്പര്‍ക്കംകൊണ്ടും ഉപദേശംകൊണ്ടും മായാബന്ധനമറ്റ് താര ജീവിച്ചിരിക്കുന്ന ആത്മജ്ഞാനമായിത്തീര്‍ന്നു. പഞ്ചകന്യകന്മാരില്‍ ഒരാളാണ് താര.
















