നിലമ്പൂര്‍: സംസ്ഥാന ഭാഗ്യക്കുറിയെ അട്ടിമറിച്ചുകൊണ്ടുള്ള എഴുത്ത് ലോട്ടറി മാഫിയ സംഘങ്ങള്‍ നിലമ്പൂരില്‍ വീണ്ടും സജീവമായി. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്കം പ്രവചിക്കുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് 5000 രൂപയാണ് സമ്മാനം. ചുരുങ്ങിയ വിലക്ക് കൂടുതല്‍ സമ്മാനം നല്കുന്ന എഴു ത്ത് ലോട്ടറി വ്യാപകമായതോടെ സര്‍ക്കാര്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ആയിരങ്ങളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അനധികൃത ലോട്ടറിക്കെതിരെ നിരന്തരം പരാതി ഉയര്‍ന്നിട്ടും ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.
എഴുത്ത് ലോട്ടറിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്നാട് ലോബിയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെ നിയമിച്ചുകൊണ്ടാണ് ഈ ശൃഖല പ്രവര്‍ത്തിക്കുന്നത്. എടപ്പാള്‍, പൊന്നാനി, പാലക്കാട് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്റുമാരില്‍ ചില രും ഇതില്‍ കണ്ണികളായിട്ടുണ്ടെന്നാണ് സൂചന. ആളുകള്‍ ആവശ്യപ്പെടുന്ന മൂന്ന ക്കം കടലാസില്‍ എഴുതി നല്‍കുകയാണ് പതിവ്. ഒരു നമ്പറിന് പത്ത് രൂപയാണ് ഈടാക്കുന്നത്. ദിവസവും രാവിലെ ഏഴ് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് എഴുത്ത് ലോട്ടറിയുടെ വില്‍പ്പന. നിരവധി ആളുകളാണ് എഴുത്ത് ലോട്ടറിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. ആയിരകണക്കിന് രൂപക്ക് എഴുതുന്നവരും ഈ കൂട്ടത്തിലുണ്ട്. 20 എഴുത്ത് ലോട്ടറി എടുക്കുന്ന ആള്‍ക്ക് നമ്പര്‍ ഒത്തുവന്നാല്‍ ഒരു ലക്ഷം രൂപകിട്ടും. എന്നാല്‍ സര്‍ക്കാരിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. നിരവധി പരാതികളുണ്ടായിട്ടും അധികൃതര്‍ കണ്ണടക്കുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് അംഗീകൃത ലോട്ടറി വില്‍പ്പനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: