അര്‍ജുനന്‍ അക്കാലത്തെ അതുല്യനായ വില്ലാളി വീരനാണ്. എല്ലാ അസ്ത്രങ്ങളും ശസ്ത്രങ്ങളും ആയോധനമുറകളും, അവ പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളും എതിരാളികളുടെ ആയുധങ്ങളെ നിര്‍വ്വീര്യമാക്കേണ്ടരീതികളും ഒട്ടും ചിന്തിക്കാതെ തന്നെ രണാങ്കണത്തില്‍ പെരുമാറാനറിയാം. ക്ഷത്രിയധര്‍മ്മപ്രകാരം അയുധധാരികളായി എതിരിടുന്ന ശത്രുക്കളെ വധിക്കണം. എതിരാളികളുടെ വ്യക്തിത്വം അതിനു തടസമാകരുത്.
”ക്ഷത്രിയാണാ മയം ധര്‍മ്മഃ
പ്രജാപതി വിനിര്‍മ്മിതഃ
ഭ്രാതാപിഭ്രാതരം ഹന്യാല്‍
യേനപ്പോരതരസ്തഃ”
(-വധിക്കാന്‍ നേരിട്ടു വരുന്നത് സഹോദരനായാലും വധിക്കണം മടിക്കരുത് ക്ഷത്രിയരുടെ ഈധര്‍മ്മം നിശ്ചയിച്ചിട്ടുള്ളത് ബ്രഹ്മാവുതന്നെയാണ്. ദ്രോണാചാര്യര്‍ അര്‍ജുനനെ ആയുധ വിദ്യ അഭ്യസിപ്പിക്കുമ്പോള്‍
എല്ലാം പൂര്‍ണ്ണമായി പഠിപ്പിച്ചിട്ടുണ്ട്.
അനാര്യജ്യൂഷ്ടം
സകലവിധ ധര്‍മ്മങ്ങളും അറിയുന്ന ജനങ്ങളില്‍ വച്ച് ശ്രേഷ്ഠനാണല്ലോ ഭീഷ്മര്‍. അദ്ദേഹത്തിന് ഇതുപോലെ ഗുരു ഭൂതനായ പരശുരാമനോട് യുദ്ധംചെയ്യേണ്ടിവന്നു. അര്‍ജുനനുണ്ടായ ഈകശ്മലം അപ്പോള്‍ ഭീഷ്മര്‍ക്കുണ്ടായില്ല. അര്‍ജുനന്റെ മോഹം ഇതാണ്.
കഥം ഭീഷ്മമഹം സംഖേ
ദ്രോണംച മധുസൂധന!
ഇഷുഭിഃ പ്രതിയോത്സ്യാമി?
എന്നാല്‍ ഭീഷ്മര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു; ധര്‍മ്മാനുസൃതമാണെന്നു പ്രഖ്യാപിച്ചു.
(തുടരും)
9961157857
















