Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെറ്റുകളെ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 07:55 pm IST
inSamskriti

വിദേശത്ത് ഒരു പ്രദര്‍ശനനഗരിയില്‍ നടക്കുന്നതായി പറയുന്ന ഒരു കഥയുണ്ട്. മൂന്ന് മുറികള്‍ അവിടെ സജ്ജീകരിച്ചിരുന്നു. ഈ മൂന്ന് മുറികളിലും ഉള്ളത് അവിടെ ഉള്ളവര്‍ക്ക് സ്വന്തമാക്കാം. അവയിലുള്ളത് അനുഭവിക്കാം. ആദ്യമുറിയില്‍ സ്വര്‍ണവും രത്‌നാഭരണങ്ങളും ആയിരുന്നു. എത്ര വേണമെങ്കിലും എടുത്തുകൊണ്ട് പോകാം. രണ്ടാമത്തെ മുറിയില്‍ സുന്ദരിയായ ഒരു യുവതിയായിരുന്നു. വിവാഹം കഴിക്കാതെതന്നെ അനുഭവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.

മൂന്നാമത്തെ മുറിയില്‍ മദ്യവും ലഹരി വസ്തുക്കളും. ഇവിടെ എത്തിയ ഒരു സന്ദര്‍ശകന്‍ ആദ്യമുറിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കണം എന്നു വിചാരിച്ചു. അപ്പോള്‍ അയാളുടെ മനസ്സാക്ഷി പറഞ്ഞു: ‘മോഷണം തെറ്റാണ്.’ രണ്ടാമത്തെ മുറിയിലെ സ്ത്രീയെ ‘വിവാഹം കഴിക്കാതെ അനുഭവിക്കുന്നത് ബലാത്സംഗമാണ്’ എന്ന് അയാളുടെ ബോധമനസ്സ് പറഞ്ഞു. മൂന്നാമത്തെ മുറിയിലെ മദ്യവും ലഹരിവസ്തുക്കളും അയാളെ ആകര്‍ഷിച്ചു. മോഷണത്തെക്കാളും ബലാത്സംഗത്തെക്കാളും കുറഞ്ഞ തെറ്റാണ് മദ്യപാനം എന്ന് അയാള്‍ക്കുതോന്നി.

മദ്യപാനം തുടങ്ങി അയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ടപ്പോള്‍ മോഷണത്തെക്കുറിച്ചുള്ള പാപബോധം മാറി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത്, ആഭരണങ്ങളും മോഷ്ടിച്ച് അയാള്‍ അവിടെ നിന്ന് പോയി. ഏറ്റവും ചെറിയതെറ്റ് എന്ന് വിചാരിച്ച മദ്യപാനം അയാളെ എവിടേക്കു നയിച്ചു എന്ന് മക്കള്‍ കണ്ടില്ലേ.

കള്ളുകുടിക്കുന്നതുകൊണ്ട് ശരീരത്തിന് ലഹരി കിട്ടുമായിരിക്കും. പക്ഷേ, സമൂഹത്തില്‍ കൂട്ടഅടി സൃഷ്ടിക്കുന്നതും ഇതേ ലഹരിയാണ്. കൊലപാതകം, മോഷണം, അക്രമം എല്ലാം ഇതേത്തുടര്‍ന്നുണ്ടാവും. മദ്യപാനത്തോടെ ബോധം മറയുന്നു. സ്വബോധത്തോടെ ചെയ്യാന്‍ അറയ്‌ക്കുന്ന തെറ്റുകളും ലഹരി ഉള്ളിലുള്ളപ്പോള്‍ പലരും ചെയ്യുന്നു. ലഹരി കഴിച്ചാല്‍ സ്‌നേഹം വരും എന്ന് ചിലര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ലഹരികഴിച്ച പുരുഷന്‍ ഭാര്യയെയും മക്കളെയും തല്ലുന്നതെന്തിനാണ്? അപ്പോള്‍ മനസ്സിലാകും മദ്യപാനം കൊണ്ട് ഗുണമല്ല, ദോഷമാണ്, സ്‌നേഹമല്ല, വിദ്വേഷമാണ് പുറത്തുവരുന്നതെന്ന്. മൂല്യത്തില്‍ നിന്ന് അകന്നു പോകുന്നുവെന്ന്. മദ്യപാനം എന്ന സാമൂഹികവിപത്തിന് എതിരെ ശക്തമായ ബോധവത്കരണം വേണം. മദ്യപാനത്തിന് എതിരെ ബോധവത്ക്കരണം അത്യാവശ്യമാണ്.

കുട്ടികള്‍ മാതാവിനെ കണ്ടു പഠിക്കുന്നതുകൊണ്ട് സ്ത്രീകളുടെ മദ്യപാനമാണ് ഏറെ അപകടകരം. വിദേശത്ത് ലഹരിമരുന്നുകളുടെ ഉപയോഗത്തെ പുകഴ്‌ത്തി ഒരാള്‍ പുസ്തകമെഴുതിയതായി അമ്മകേട്ടു. ആ പുസ്തകം വായിച്ച് പലരും ലഹരിവസ്തുക്കള്‍ക്ക് അടിമകളായി മാറി. വലിയ തെറ്റാണത്. സഹജീവികളെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. ലഹരിസമയത്തെ സ്‌നേഹപ്രകടനം യഥാര്‍ത്ഥമല്ല. ഡോക്ടര്‍മാര്‍ പോലും അതാണ് പറയുന്നത്. മദ്യപാനം, ലഹരിവസ്തുക്കള്‍ എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തില്‍ ഓരോരുത്തരും പങ്കെടുക്കണം. ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.