ചാത്തന്നൂര്‍: വാര്‍ഡ്മാറി മറ്റൊരു വാര്‍ഡില്‍ ഗ്രാമസഭ. ചോദ്യം ചെയ്ത നാട്ടുകാരെ മര്‍ദിച്ചു പുറത്താക്കി. മര്‍ദ്ദിച്ചത് പഞ്ചായത്ത് മെമ്പറുടെ’ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടകളാണ്. ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ കൊച്ചാലുംമൂട് വാര്‍ഡിലെ ഗ്രാമസഭ മറ്റൊരു വാര്‍ഡില്‍ വച്ച് കൂടുന്നത് ചോദ്യം ചെയ്ത സ്ത്രികള്‍ അടക്കമുള്ളവരെയാണ് മെമ്പറുടെ സാന്നിധ്യത്തില്‍ മര്‍ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ താഴംതെക്ക് ചാലില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
















