താനൂര്‍: താനൂര്‍ സബ് രജിസ്ട്രാഫീസില് നിന്നും സബ്രജിസ്ട്രാറുടെ അഭാവത്തിലും ഓഫീസ് സീലോ, മുദ്രയോ,സ്റ്റാമ്പോ ഇല്ലാതെ ആധാരങ്ങളുടെ പ്രിന്റെട് കോപ്പികള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ജില്ലാ രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം താനൂര്‍ സബ് രജിസ്ട്രാള്‍ ഓഫീസിലെത്തിയ ജില്ലാ രജിസ്ട്രാള്‍ ഓഫീസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. സ്റ്റാഫുകളില്ലാത്തതും ഭൂമാഫിയകളും, ചില ആധാരമെഴുത്തുകാരും അനിയന്ത്രിതമായി ഓഫീസിനകത്ത് കടന്ന് കറങ്ങുന്നതും ജില്ലാ രജിസ്ട്രാര്‍ ശക്തമായ വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തുവാന്‍ സബ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിലായി ഒട്ടനവധി ആധാരങ്ങളുടെ പ്രിന്റെട് കോപ്പികള്‍ സീലോ, മുദ്രയോ, സ്റ്റാമ്പോ ഇല്ലാതെ ഭൂമി മാഫിയകള്‍ കൈവശപ്പെടുത്തിയതായി താനൂരിലെ പൊതുപ്രവര്‍ത്തകനും വിവരവകാശ പ്രവര്‍ത്തകനുമായ ഒരാള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ടോള്‍ ഫ്രീയായും മലപ്പുറം വിജിലന്‍സിന് നേരിട്ടും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി വിശദീകരണം ആവശ്യപ്പെട്ടത്. പരാതിയോടൊപ്പം ഇത്തരത്തിലുള്ള വെള്ള പ്പകര്പ്പുകളുടെ കോപ്പികളും ഹാജരാക്കിയതായും സൂചനയുണ്ട്. ഈ അടുത്തായി ധാരാളം വെള്ളപ്പകര്‍പ്പുകള്‍ സബ്രജിസ്ട്രാര്‍ അറിയാതെ ഭൂമാഫിയകളുടെ കരങ്ങളിലെത്തിയതായി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല ഭൂമാഫിയകള്‍ക്കും ജീവനക്കാരുമായി സ്വാധീനമുള്ളവര്‍ക്കും മുന്‍ഗണനാക്രമം പാലിക്കാതെ വളരെ നിഷ്പ്രയാസം കാര്യങ്ങള്‍ നടത്തികൊടുക്കുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.്. നിലവില്‍ സബ്രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖകരമാക്കുവാന് നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: