അഞ്ചല്‍: മന്ത്രി പി.ജെ.ജോസഫിന്റെ അകമ്പടി വാഹനം മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നില്‍ വേഗതയിലായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറിയുകയായിരുന്നു. മറിഞ്ഞ ശേഷം തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിയിലിടിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാരെ സാരമായ പരിക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര എഎസ്‌ഐ രാജശേഖരന്‍പിള്ള, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
















