കുന്നത്തൂര്‍:’ പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനപ്രകാരം പണി ആരംഭിച്ച പതാരം-ആലുമുക്ക് റോഡ് പണി ഉപേക്ഷിച്ച് കരാറുകാരന്‍ മുങ്ങിയതായി പരാതി. ഒന്നരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വെട്ടിപ്പൊളിച്ച് മെറ്റല്‍ നിരത്തിയ ശേഷമാണ് കരാറുകാരന്‍ പണി ഉപേക്ഷിച്ചത്. പണി നിര്‍ത്തിയിട്ട് ഇപ്പോള്‍ മാസങ്ങളായി. വാഹനങ്ങള്‍ കയറി മെറ്റല്‍ ഇളകിയതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പൊടിശല്യവും സമീപവാസികള്‍ക്ക് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയാണ്. 2014-2015 സാമ്പത്തികവര്‍ഷം പണിപൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ശൂരനാട് തെക്ക് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണിത്. അഞ്ചുവര്‍ഷത്തെ ഗ്യാരന്റി കാലയളവില്‍ മെയിന്റന്‍സിനായി 8.25 ലക്ഷവും അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് കുത്തിപൊളിച്ച് വീണ്ടും മെറ്റലിട്ടത്. പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
















