കൊട്ടാരക്കര: പട്ടയത്തിനായി പ്ലാക്കോട് കോളനി നിവാസികള്‍ വീണ്ടും സമരത്തിലേക്ക്. ഇരുപത് വര്‍ഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി വികലാംഗനായ രാജുവിന്റെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന കരീപ്ര പ്ലാക്കോട് കോളനി നിവാസികള്‍ ഇതേ ആവശ്യവുമായി ഇന്നലെയും താലൂക്കാഫിസിന് മുന്നില്‍ സമരം നടത്തി. 2015 ഒക്‌ടോബര്‍ നാലിന് പട്ടയം നല്‍കാമെന്ന് പറഞ്ഞ ഉറപ്പുപാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ സമരം. കഴിഞ്ഞതവണ നടന്ന സമരം ഒത്തുതീര്‍പ്പാക്കിയത് നാലിന് പട്ടയം വിതരണം നടത്തുമെന്ന ഉറപ്പിലായിരുന്നു. എന്നാല്‍ ഇതുവരെയും ഉറപ്പ് പാലിച്ചിട്ടില്ല. പട്ടയം നല്‍കാന്‍ തയ്യാറായില്ലങ്കില്‍ 27 മുതല്‍ രാജുവിന്റെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിക്കും. ഇന്നലെ നടന്ന സമരം ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.വയയ്‌ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. കൈയ്യേറ്റക്കാര്‍ക്ക് കണ്ണായ ഭൂമികള്‍ ഏക്കറുകണക്കിന് പതിച്ച് നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ട കോളനി നിവസികളോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണന്ന് സോമന്‍ ആരോപിച്ചു. കോളനി നിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിക്ക് പട്ടയം നേടികൊടുക്കാന്‍ ഏതറ്റവരെയും പോകാന്‍ ബിജെപി തയ്യാറാണ്. റവന്യൂവകൂപ്പ് ഒളിച്ചുകളി അവസാനിപ്പിച്ച് അടിയന്തിരമായി പട്ടയം നല്‍കാന്‍ തയ്യാറായില്ലങ്കില്‍ താലൂക്കാഫിസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് ബിജെപി മുന്നിട്ടിറങ്ങുമെന്നും സോമന്‍ പറഞ്ഞു. സമരസമിതി കണ്‍വീനര്‍ തുളസീധരന്‍, സി.വിജയകുമാര്‍, കടയ്‌ക്കോട് ഓമനകുട്ടന്‍, ചാലൂക്കോണം അജിത്ത്, ആശ, സതി, സുഭദ്ര എന്നിവര്‍ സംസാരിച്ചു.
















