മഞ്ചേരി: നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്സ്പ്രസ് കൂടുതല്‍ കോച്ചുകളോടെ സ്വതന്ത്രമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റി. നിലവില്‍ പാലക്കാട് നിന്നുള്ള അമൃത എക്സ്പ്രസിന്റെ ഭാഗമായിട്ടാണ് രാജ്യറാണി സര്‍വീസ് നടത്തുന്നത്. അമൃത എക്സ്പ്രസ് പൊള്ളാച്ചി വഴി മധുരവരെ നീട്ടാനുള്ള തീരുമാനം റെയില്‍വെ എടുത്ത സാഹചര്യത്തിലാണ് രാജ്യറാണിയെ സ്വതന്ത്രയാക്കുന്നത്. ഒരു തേര്‍ഡ് എസി സ്ലീപ്പറടക്കം എട്ട് കംപാര്‍ട്ട്മെന്റുകളാണ് രാജ്യറാണിക്കുള്ളത്. ഇത് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. നിലമ്പൂരില്‍ നിന്ന് പോകുന്ന രാജ്യറാണി ഇപ്പോള്‍ ഒന്നരമണിക്കൂറോളം അമൃത എക്സ്പ്രസിനെയും കാത്ത് ഷൊര്‍ണ്ണൂരില്‍ കിടക്കണം. തലസ്ഥാന നഗരത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കും ആര്‍സിസിയിലേക്കും പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ജില്ലയിലെ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് സ്വതന്ത്രയാകുന്നതോടെ നിലവിലെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും യോഗം വിലയിരുത്തി. ഇതിനായി പ്രവര്‍ത്തിച്ച എല്ലാ കേന്ദ്രങ്ങളെയും അഭിനന്ദിക്കുന്നതായി വിചാരകേന്ദ്രം ഭാരവാഹികള്‍ പറഞ്ഞു.
23, 24 തീയതികളില്‍ കോഴിക്കോട് തളി ഗുരുവായൂരപ്പന് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയില്‍ നിന്നും നൂറുപേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്രന് പാണ്ടിക്കാട്, പി.കെ.വിജയന്, പുരുഷോത്തമന്, പി.കെ.ഭാസ്ക്കരന്‍, എം.നന്ദകുമാര്‍, കെ.കൃഷ്ണകുമാര്‍, ടി.പി.ബോസ്, കൃഷ്ണകുമാര്‍ എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: