അരിയല്ലൂര്‍: മാതൃഭാരതി ജില്ലാ പഠനശിബിരം അരിയല്ലൂരില്‍ നടക്കും. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ജില്ലയിലെ 57 വിദ്യാലയങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മാതൃഭാരതി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ശിബിരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ 14 വരെ അരിയല്ലൂര്‍ വ്യാസ വിദ്യാനികേതനില്‍ നടക്കുന്ന ശിബിരത്തില്‍ 500 പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും സാംസ്കാരിക നായകന്മാരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. പഠനശിബിരത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പാര്‍വ്വതി നമ്പീശന്(ചെയര്‍പേഴ്സണ്‍), പി.പത്മജ (ജനറല്‍ കണ്‍വീനര്‍), പി.കെ.തരകന് മാസ്റ്റര്‍(ഖജാന്‍ജി) എന്നിവരടങ്ങുന്ന 151 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
ആലോചന യോഗത്തില്‍ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.ഭാസ്ക്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വി.നാരായണന്, കെ.ഗോപാലകൃഷ്ണന് മാസ്റ്റര്‍, ജയന്തി, ഡോ.പത്മനാഭന്, കെ.കെ.പ്രസീത, ബിന്ദു, അറുമുഖന്, ടി.വി.വേലായുധന്, പി.എം.ഇന്ദിര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: