കൊല്ലം: കുരിപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ തീപിടിച്ചുണ്ടായ പുക സൃഷ്ടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്. രണ്ട് ദിവസം മുമ്പാണ് ചാണ്ടി ഡിപ്പോയിലെ മാലിന്യങ്ങള്‍ കത്തിയമര്‍ന്നത്. അന്ന് മുതല്‍ ഉയരുന്ന പുകയ്‌ക്ക് ഇതുവരെയും ശമനമായില്ല. ഏക്കറോളം വരുന്ന ചണ്ടിഡിപ്പോയില്‍ പുക കെടുത്താന്‍ അഗ്നിശമനാംഗങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരം കാണാന്‍ സാധിക്കുന്നില്ല. പരിസരത്തെ പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. കാറ്റിന്റെ ഗതി അനുസരിച്ച് സ്‌കൂളിലേ ക്ലാസ് റൂമുകള്‍ കാണാത്ത രീതിയിലാണ് പുക പടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ ‘ാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകുന്നില്ല. നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് പുക കെടുത്തുന്നതിനുള്ള സംവിധാനം നടത്തിയിരിക്കുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളുടെ പുറത്ത് വെള്ളം മൊഴിച്ചിട്ട് കാര്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















