പത്തനംതിട്ട: നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളില്‍ നിന്നും ഓരോ ബാല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി മലയാലപ്പുഴ ഡി.റ്റി.പി.സി. അമിനിറ്റി സെന്ററില്‍ കുടുംബശ്രീ ജില്ലാ മിഷന് നടത്തിയ ബാലപാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതു സമൂഹത്തിനും ബന്ധപ്പെട്ട അധികാരികള്‍ക്കും മുന്പില് കൊണ്ടണ്ടുവരുന്നതിന് വേണ്ടിയാണ് കുടുംബശ്രീ മിഷന് ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കലാകായികം, പൊതുമരാമത്ത്- ഗതാഗതം, ധനകാര്യം – വികസനം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കളക്ടറുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും മുമ്പാകെ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷാജി, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത അനില്‍, സരിഗ രവീന്ദ്രന് എക്സൈസ് – പോലീസ് വകുപ്പുമേധാവികള്‍, ചൈല്ഡ്ലൈന് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ബാലപാര്ലമെന്റില് സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: