നിലമ്പൂര്‍: എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നത് പോലീസാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
എടക്കര എസ്ഐ സിപിഎമ്മിന്റെ വക്താവിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തെ അടിച്ചൊതുക്കുമെന്ന് ഭീഷണി മുഴക്കിയ സിപിഎം എടക്കര ഏരിയ സെക്രട്ടറിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട സിപിഎം നേതൃത്വം വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ കലാപങ്ങള്‍ നടത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി സിപിഎം ആക്രമണം വ്യാപകമാക്കിയിരിക്കുന്നു. നിലമ്പൂരില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോകുകയാണ്. ഈ കൊഴിഞ്ഞുപോക്ക് തടയുകയും നിലവിലുള്ളവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുമുള്ള തന്ത്രമാണ് സിപിഎം അക്രമങ്ങളുടെ പിന്നില്‍. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ നേതാക്കളെയും പാര്ട്ടിവിട്ടുപ്പോയവരെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി കള്ളകേസുകളില്‍ കുടുക്കിയിരിക്കുകയാണ്. എടക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയമാണ് സിപിഎമ്മുകാരെ കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നത്. എടക്കരയില്‍ വ്യാപകമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡും കൊടിമരങ്ങളും തകര്‍ത്തു. കൂടാതെ നിരവധി ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. എടക്കര എസ്ഐയുടെ മൗനാനുവാദത്തോടെ നടക്കുന്ന നരനായാട്ടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രക്ക് നിലമ്പൂരില്‍ നല്കുന്ന സ്വീകരണത്തില്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുകയാണ് നിരവധി ആളുകള്‍. വിമോചനയാത്ര നിലമ്പൂരിലെത്തുന്നതോടെ സിപിഎമ്മിന്റെ പതനം പൂര്‍ണ്ണമാകുമെന്ന് ഉറപ്പ്. കൊഴിഞ്ഞുപോകുന്ന അണികളെ തടയാന്‍ കണ്ണൂരിലെ രീതിയാണ് നിലമ്പൂരിലും പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അക്രമം അഴിച്ചുവിടുക. സിഐടിയു നേതാവ് രാജിവെച്ചതിന്റെ വിഷമം സിപിഎമ്മുകാര്‍ തീര്‍ത്തത് സ്വന്തം ഓഫീസ് കത്തിച്ചുകൊണ്ടാണ്. ഈ കുറ്റവും ബിജെപിയുടെ തലയില്‍ വെക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.
പോലീസിന്റെ പക്ഷപാതപരമായ നിലപാട് അംഗീകരിക്കാനാവില്ല. എടക്കര എസ്ഐ സ്ഥലം മാറ്റണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിതു കൃഷ്ണന്, ഷിനോജ് പണിക്കര്‍, അനില്‍കുമാര്‍, ശ്രീജിത്ത്, റിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: