ഭക്തിയും പ്രണയവും സൗഹൃദവും വിരഹവും ദുഖവും തമാശയും നിരാശയും വാത്സല്യവും ആശങ്കകളും നിസ്സഹായതയും എല്ലാം നിറഞ്ഞ ഒരു മനസ്സില്‍ നിന്നും ഉതിര്‍ന്ന കവിതകളുടെ സമാഹാരമാണ് പ്രേമ ബി. നായരുടെ പൊന്‍കണി. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതകളുടെ ഈ സമാഹാരം പ്രേമയുടെ അക്ഷരങ്ങളോടുള്ള പ്രേമം വിളിച്ചോതുന്നു. തന്റെ ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളും കാഴ്ചകളുമാണ് ഇവിടെ പ്രമേയമാകുന്നത്. ലളിതമായ രചാനശൈലിയാണ് സ്വീകരിച്ചിരിക്കുന്നതും. ഓര്‍ക്കിഡ് ബുക്സ്, കൊല്ലം ആണ് പൊന്‍കണിയുടെ പ്രസാധകര്. വില: 50 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: