പുലിയുണ്ട് മലമേലെ
മണികണ്ഠന് വാഴുന്ന മലമേലെ
വന്‍പുലി മേലേറി വരുന്നു മണികണ്ഠന്
സ്വാമി വന്‍പുലി മേലേറി വരുന്നു മണികണ്ഠന്
വസന്തത്തില്‍ തളിരിട്ടു ശരണമന്ത്രങ്ങള്‍
വൃശ്ചികപ്പുലരിയെ മുദ്രയാക്കി
ഉരുകുന്ന മനസ്സും ഇരുമുടിക്കെട്ടുമായ്
പമ്പാ ഗണപതി തിരുനടയില്‍ ഏത്തമിടുമ്പോള്‍
ഒരു ദന്തവും തുമ്പിക്കരവും ചേര്‍ത്തെന്നെ
പുല്കീടുകില്ലേ ഭഗവാനെ
പതിനെട്ടു വേദങ്ങള്‍ ഞാനറിഞ്ഞു സ്വാമി
നിന് പതിനെട്ടു പടികള്‍ കയറുമ്പോള്‍
ഞാനും നീയും ഒന്നായ് മാറിയാ
നെയ്യാമൃതത്തില് ഞാന്‍ ലയിച്ചു
മകരമഞ്ഞുപോല്‍ ഉരുകുന്ന മനസ്സുമായി
നിന് തിരുമുഖ ദര്‍ശനം തെതാഴുതുണരുമ്പോള്
മോക്ഷമേകൂ, മോക്ഷമേകൂ
സ്വാമിയേ എനിക്ക് മോക്ഷമേകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: