കൊല്ലം: കേരളാ മോട്ടോര്‍ തൊഴിലാളി ബോര്‍ഡിന്റെ ക്ഷേമനിധിആനൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അത് തൊഴിലാളികളുടെ കൈയില്‍ എത്തിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു. പുതിയ സംവിധാനത്തിന്റെ ഭാഗമായി തൊഴിലുടമ വിഹിതം ബാങ്കിലൂടെ നേരിട്ട് അടയ്‌ക്കുന്നതിനുള്ള സംവിധാനം ഇന്നുനിലവില്‍ വരും. ക്ഷേമനിധി അടയ്‌ക്കുന്നതിന് അംഗീകൃത ബാങ്കുകളില്‍ നിന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ മാറാവുന്ന ഡിഡി എടുത്ത് ക്ഷേമനിധി ഓഫീസുകളിലോ കളക്ഷന്‍ സെന്ററുകളിലോ നല്‍കിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന രസീത് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ച് വാഹനനികുതി അടയ്‌ക്കുന്ന രീതി ഇനിമുതല്‍ ഇല്ലാതാകും. പകരം ഫെഡറല്‍ ബാങ്കിന്റെയോ ധനലക്ഷ്മി ബാങ്കിന്റെയോ ഏതെങ്കിലും ശാഖകളില്‍ തൊഴിലുടമ വിഹിതം അടച്ചാല്‍ ഉടന്‍ തന്നെ വിവരം ആര്‍ടിഒ ഓഫീസുകളിലെത്തുന്നതാണ് പുതിയ രീതി. കൂടാതെ ബാങ്കില്‍ നിന്നും വാഹനനമ്പര്‍, തൊഴിലുടമയുടെ പേര്, വാഹനകോഡ് നമ്പര്‍, തുക ഒടുക്ക് വരുത്തുന്ന കാലയളവ്, അടവുവരുത്തിയ തുക എന്നിവ അടങ്ങിയ കമ്പ്യൂട്ടര്‍ രസീതാണ് വാഹന ഉടമയ്‌ക്ക് ലഭിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് ഡിഡി കമ്മീഷന്‍ ഒഴിവാക്കാനും ക്ഷേമനിധി ആഫീസില്‍ കയറിയിറങ്ങിയുള്ള സമയനഷ്ടം ഒഴിവാക്കാനും സാധിക്കും. പദ്ധതികളുടെ ഉദ്ഘാടനം 18ന് രാവിലെ 10ന് ടി.എം.വര്‍ഗീസ് സ്മാരക ലൈബ്രറിഹാളില്‍ മന്ത്രി ഷിബുബേബിജോണ്‍ നിര്‍വഹിക്കും. മേയര്‍ രാജേന്ദ്രബാബു അധ്യക്ഷനായിരിക്കും. യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എ.എ.അസീസ് എംഎല്‍എ, ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍പിള്ള, കെ.ശിവരാജന്‍, ലോറന്‍സ് ബാബു, കെ.ആര്‍.രവി, പി.ടി.പോള്‍, അജയകുമാര്‍, ഡി.ഗീതാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
















