വടശ്ശേരിക്കര: തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ ഇടക്കുളം ക്ഷേത്രത്തില്‍ നിന്നും പുനരാരംഭിച്ച ഘോഷയാത്ര രാവിലെ ഏഴു മണിയോട് കൂടി വടശേരിക്കര ചെറുകാവ് ദേവി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഘോഷയാത്രയെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് ആഭരണ പെട്ടികള്‍ ഭക്തര്‍ക്കായി തുറന്നു വച്ചു. ആയിരങ്ങള്‍ പുഷ്പങ്ങളും കാണിക്കയും അര്പിച്ചു പൊന്നമ്പല വാസന്റെ വിഭൂതി ഏറ്റുവാങ്ങി. റാന്നി എം എല്‍ എ രാജു അബ്രഹാം സന്നിഹിതനായിരുന്നു. തുടര്‍ന്ന് താലപ്പൊലിയുടെയും, ചെണ്ട മേലങ്ങളുടെയും അകമ്പടിയോടെ പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
മാടമന്‍ ഋഷികേശ ക്ഷേത്രം, പൂവത്തുംമൂട്, കടക്കാവില് വീട്, കൈലാസത്തില്‍ വീട്, പെരുനാട് കക്കാട്ട് കോയിക്കല്‍ അയ്യപ്പ ക്ഷേത്രം, അറക്കല്‍ കൊട്ടാരം, കൂനംകര ശബരി ശരണാശ്രമം, പുതുക്കട തുടങ്ങിയസ്ഥലങ്ങളില്‍ ആവേശോജ്വലമായ സ്വീകരണങ്ങലോടെയാണ് ഘോഷയാത്രയെ വരവേറ്റത്. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ വിശ്രമിച്ച ഘോഷയാത്ര ഇന്ന് രാവിലെ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു. ഇന്ന് തിരുവാഭരണം ചാര്‍ത്തിയാണ് മകര സംക്രമ പൂജ നടക്കുന്നത്.
തിരുവതാം കൂര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചത് ഇക്കുറി പുതിമയായി. ആദ്യമായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.
പെങ്ങാട്ടു കടവില്‍ കല്ലാറ്റിലിറങ്ങിക്കയറിയാണ് തിരുവാഭരണ ഘോഷയാത്ര മുന്‍കാലങ്ങളില്‍ കടന്നിരുന്നതെങ്കില്‍ ഇത്തവണ പാലത്തിലൂടെയാണ് തിരുവാഭരണ പെട്ടികള്‍ കടന്നു പോയി.
സാധാരണ തിരുവാഭരണ ഘോഷയാത്രയില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കാറില്ല. ഇത്തവണ വടശേരിക്കര ചെറുകാവ് ദേവി ക്ഷേത്രത്തില്‍ ബോര്‍ഡ് പ്രസിഡന്റിന്റെയും, സ്ഥലം എം എല്‍ എ യുടെയും നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചു പ്രസംഗിച്ചത് വിശ്വാസികള്‍ക്ക് പുതുമയായി.
അശൂലംമൂലം പന്തളത്ത് രാജാവ് ഘോഷയാത്രയെ അനുഗമിച്ചില്ല. അതിനാല്‍ രാജാവിന്റെ പല്ലക്കും ചുമട്ടുകാരും ഉണ്ടായിരുന്നില്ല.
സാധാരണ തിരുവാഭരണ ഘോഷയാത്ര വരുമ്പോള്‍ റോഡിന്റെ ഇരു വശങ്ങളിലും ഉള്ള പാര്‍ക്കിം പോലീസ് ക്രമീകരിക്കാറുണ്ട്. എന്നാല്‍ പെരുനാട് പഴയ പോലീസ് സ്റ്റേഷന് മുന്‍വശമുള്ള ടിപ്പര്മണ്ണുമാന്തി യന്ത്രങ്ങള്‍ യാത്രയുടെയും അയ്യപ്പന് മാരുടെ വലിയ വാഹങ്ങളുടെയും സുഗമമായ യാത്രക്ക് തടസ്സം സൃഷ്ടിച്ചു. സംഘാടകര്‍ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും സ്വകാര്യ വ്യക്തിയുടെ വലിയ വാഹനങ്ങള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: