പ്രവൃത്തിയില്ലാത്തവന് പ്രതിഫലമില്ല. ആത്മസുഖം അപ്രകാരമല്ല. അറിവുകൊണ്ടും പ്രവൃത്തികൊണ്ടും അനുഭവം കൊണ്ടും കിട്ടുന്നതാകുന്നു. ഈ ആത്മസന്തോഷം അത്യാവശ്യമായതും അവസാനമില്ലാത്തതും ആദിയന്തം ബന്ധിച്ചിരിക്കുന്നതുമാകുന്നു.
പൂർണ്ണ സുഖം ഇന്നതെന്നും ഇന്നവിധമെന്നും അറിഞ്ഞാൽ ആ വിധ വഴികളിൽ കൂടി പ്രവൃത്തിയെടുത്തു അനുഭവത്തിൽ അടിസ്ഥാനമിട്ടുറപ്പിച്ച് ആ അറിവും പ്രവൃത്തിയും അനുഭവവും തന്നെ ശാശ്വത വസ്തു എന്നു കരുതി കണ്ടറിഞ്ഞ് ശരീരം മാറും വരെ ശരിക്കു പ്രവൃത്തിയെടുത്തു ശരീരം മാറുമ്പോൾ അറിവും അനുഭവവും ഏകോപിച്ചു ആത്മാവായി ദൈവത്തിൽ എത്തിച്ചു ചേർക്കണം. ഇതത്രെ പ്രവൃത്തികൾക്കുള്ള ഫലം.
















