തിരുവനന്തപുരം: വിദേശത്തേയ്ക്ക് സ്ത്രീകളെ കയറ്റി അയച്ച് പെണ്‍വാണിഭം നടത്തുന്ന കേസിലെ മുഖ്യ കണ്ണികളായ ദമ്പതികള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ നസീര്‍-ഷാജിത മന്‍സൂര്‍ ദമ്പതികളെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ബഹ്റിന് മനുഷ്യക്കടത്തിലും ഇവര്‍ മുഖ്യ ഇടനിലക്കാരായിരുന്നു. ഇവരെ കൂടാതെ മറ്റ് നാല് പേരെ കൂടി പെണ്വാണിഭവവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പെണ്‍വാണിഭവവും മനുഷ്യക്കടത്തും തൊഴിലാക്കിയ ഇവരെ ഇന്നുരാവിലെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് സംഘമാണ് മനുഷ്യക്കടത്ത് അന്വേഷിക്കുന്നത്.
ഭീകരവിരുദ്ധ സേന ഐ.ജി നികേഷ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ബഹ് റൈനില്‍ നിന്നും മുംബൈയിലെത്തിയ പ്രതികള്‍ ചെന്നൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വലയിലായത്. പ്രതികളെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. ‘ഓപ്പറേഷന് ഡാഡി’യുടെ ഭാഗമായി നടന്ന റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
കൊച്ചിയില്‍ രശ്മിനായരും രാഹുല്‍ പശുപാലനും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായതോടെ ഇത്തരം പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. പെണ്‍വാണിഭം കൂടാതെ വലിയ തോതില്‍ മനുഷ്യക്കടത്തും നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയും സംഘവുമാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇക്കാര്യത്തില്‍ ഇടനിലക്കാരായിരുന്നു പിടിയിലായ ദമ്പതികള്‍. മുംബയില്‍ എത്തിയശേഷം ചെന്നൈ വഴി രക്ഷപ്പെടാനായിരുന്നു ദമ്പതികളുടെ പദ്ധതി. ആ നീക്കമാണ് പൊലീസ് പൊളിച്ചത്.
നേരത്തെ നസീറിന്റെയും ഷാജിതയുടെയും രാജ്യാന്തര ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാര കേസിലെ പ്രതി ജോയിസ് ജോഷിയും സംഘവും ഒന്നര വര്‍ഷത്തിനിടെ മലയാളികളടക്കം 63 യുവതികളെ ബഹ്റിനിലേക്ക് കയറ്റി അയച്ചിരുന്നു. നെടുമ്പാശേരി, മധുര, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു ഇത്. ഇതിനായി ഇടനിലക്കാരായി നിന്നത് നസീറും ഷാജിതയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: