കോഴിക്കോട്: ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയാന്‍ കഴിയാതെ കെ.പി. കേശവമേനോന് സ്മൃതി കുടീരം. കോഴിക്കോട് കോന്നാട് കടപ്പുറത്താണ് സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി പത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ ഭൗതികദേഹം സംസ്കരിച്ചത്. എന്നാല്‍ സ്ഥലം കാടുപിടിച്ച നിലയിലാണുള്ളത്. കേരളം അറിയുന്ന പത്രപ്രവര്‍ത്തക രംഗത്തെ കുലപതിക്ക് അര്‍ഹമായ പ്രാധാന്യം നല്കുന്ന യാതൊന്നുമില്ലാതെ അനാഥമായി കിടക്കുകയാണ് കടപ്പുറത്തെ മണല്‍പ്പരപ്പില്‍ കേശവമേനോന്റെ ഭൗതികദേഹം സംസ്കരിച്ച സ്ഥലം.
തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്രാ സംഘത്തിന് കേശവമേനോന്റെ സ്മൃതി കുടീരം കണ്ടെത്താന്‍ ഇന്നലെ ഏറെ പണിപ്പെടേണ്ടിവന്നു. പ്രദേശവാസികളായ ചില മത്സ്യത്തൊഴിലാളികളാണ് സ്ഥലം യാത്രാസംഘത്തിന് കാണിച്ചു കൊടുത്തത്. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.പി. കേശവമേനോന്റെ സ്മൃതി കുടീരം അവഗണിച്ചത് ദു:ഖകരമാണെന്ന് തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്രാ സംഘത്തിന് ഇതേപോലെ പരിതാപകരമായ സ്ഥിതി നേരില്‍ കാണേണ്ടിവന്നത് കോവളം കവികളുടെ ആസ്ഥാനത്താണ്. കേശവമേനോന് അര്‍ഹമായ സ്മാരകം ഉയര്‍ന്നുവരണം. അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് തളിയില്‍ ടി.എം.ബി നെടുങ്ങാടിയുടെ വീട് സന്ദര്‍ശിച്ചതോടെയാണ് ഇന്നലെ കാലത്ത് തപസ്യയുടെ സാഗരതീരയാത്രയ്ക്ക് തുടക്കമായത്. തപസ്യ പ്രവര്‍ത്തകരും സാംസ്കാരിക നായകരുമായിരുന്ന ആര്. രാമചന്ദ്രന്, സി.കെ. മൂസത്, പ്രൊഫ. കെ. ഗോപാലകൃഷ്ണന്, എന്‍.പി. രാജന് നമ്പി, സി.എം. കൃഷ്ണനുണ്ണി എന്നിവരെ അനുസ്മരിച്ചു. പൂക്കാട് കലാലയം, ചേമഞ്ചേരി ക്വിറ്റിന്ത്യാസ്മാരകം, കൊയിലാണ്ടി, വടകര, എന്നിവിടങ്ങളിലാണ് ഇന്നലെ ജില്ലയിലെ സ്വീകരണപരിപാടികള്‍ നടന്നത്.
പൊന്നങ്കോട് ഗോപാലകൃഷ്ണന്, പ്രൊഫ.പി.ജി ഹരിദാസ്, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. തപസ്യ ഭാരവാഹികളായ പി. ഉണ്ണികൃഷ്ണന്, സി.സി. സുരേഷ്, അനൂപ് കുന്നത്ത്, എം.പി.ചന്ദ്രദാസ്, അഡ്വ. പ്രമോദ്കുമാര്‍ കാളിയത്ത്, പ്രൊഫ. സി.പി. സതീഷ്, എം. അച്യുതന്, കെ. സച്ചിദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
തപസ്യ സാഗരതീര യാത്ര ഇന്ന്
തപസ്യയുടെ സാഗരതീര യാത്ര ഇന്ന് ധര്‍മ്മടത്തുനിന്നും തുടങ്ങി, ചൊവ്വ, കണ്ണൂര്‍, ചിറക്കല്‍, വടേശ്വരം (കീച്ചേരി), തളിപ്പറമ്പ്, മാടായിപ്പാറ, ഏഴിമല എന്നിവിടങ്ങിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് പയ്യന്നൂരില്‍ സമാപിക്കും. നാളെ തൃക്കരിപ്പൂരില്‍ ആരംഭിച്ച് വൈകിട്ട് കാസര്‍ഗോഡ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: