തുറവൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളായ സഹോദരന്മാരെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതായി പരാതി. തുറവൂര്‍ വളമംഗലം തെക്ക് ചാണിയില്‍ ഹരികകൃഷ്ണന്‍, അനന്തകൃഷ്ണന്‍ എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. കരണത്തടിക്കുകയും പിന്നീട് ചവിട്ടിത്തെറിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി നല്‍കിയെങ്കിലും കുത്തിയതോട് പോലീസ് കേസ് അന്വേഷിക്കുവാനോ പ്രതികളെ പിടികൂടുവാനോ തയാറായില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കാവില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തകൃഷ്ണനെ ആക്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് രാജപ്പന്‍ കോടവന അധ്യക്ഷത വഹിച്ചു. പി.ആര്‍. വല്‍സല, മേരിക്കുട്ടി, സന്തോഷ് ചെണ്ണാപള്ളി, ബനഡിക്ട് എന്നിവര്‍ സംസാരിച്ചു.
















