ശബരിമല: മകരസംക്രമ പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച ഏഴ് തേങ്ങകളുമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അയച്ച കന്നി സ്വാമി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി. ആചാരപ്രകാരം തലമുറകളായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് അയയ്ക്കുന്ന കന്നി സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യാണ് മകരസംക്രമപൂജയ്ക്ക് അയ്യപ്പന് അഭിഷേകം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ മഹാദേവന് എന്ന പതിനാറ് വയസ്സുള്ള കന്നിസ്വാമിയാണ് ഇത്തവണ നെയ്തേങ്ങകളുമായി ശബരീശ സന്നിധിയിലെത്തിയത്. 41 നാളത്തെ കഠിന വ്രതമെടുത്താണ് മഹാദേവന് മലചവിട്ടിയത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നവരാത്രിമണ്ഡപത്തില്‍ പ്രതേ്യകം തയ്യാറാക്കിയ പന്തലില്‍ വച്ച് ഇപ്പോഴത്തെ രാജപ്രതിനിധിയായ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് നെയ്തേങ്ങകള്‍ നിറച്ചുനല്‍കിയത്. 25 വര്‍ഷമായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള നെയ്തേങ്ങയുമായി വരുന്ന കന്നിസ്വാമിമാരെ സന്നിധാനത്തെത്തിക്കുന്നത് ഗുരുസ്വാമിയായ രാംനാഥാണ്. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം ജീവനക്കാരനായ അദ്ദേഹത്തിന്റെ ഇളയമകനായ മഹാദേവനാണ് ഇക്കുറി നെയ്തേങ്ങ എത്തിക്കുവാനുള്ള ഭാഗ്യം ലഭിച്ചത്.
അയ്യപ്പസ്വാമിയുടെ കൃപയും അനുഗ്രഹവും കൊണ്ട് മാത്രമാണ് ഈ ഭാഗ്യം തങ്ങളെ തേടിയെത്തിയതെന്ന് മഹാദേവനും രാംനാഥും പറഞ്ഞു. മൂത്ത മകന് ഗണപതിയും ഇവരോടൊപ്പം മകരവിളക്കിന് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുണ്ട്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും മകരജേ്യാതിയെയും ദര്‍ശിച്ചശേഷം ജനുവരി 16 ന് സംഘം മലയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: