തിരുവല്ല: ഇരുവള്ളിപ്പറ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തുടക്കം കുറിച്ച് നാളെ കൊടിയേറ്റ് നടക്കും .തന്ത്രി പറമ്പൂരില്ലത്ത് നാരായണന് വാസുദേവന്‍ ഭട്ടതിരി മുഖ്യകാര്‍മ്മകത്വം വഹിക്കും.പഞ്ചവാദ്യം ,അഖണ്ഡനാമജപം,ഭാഗവതപാരായണം,വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും.16ന് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമാകും.ഭാഗവതം കിളിപ്പാട്ടാണ് പാരായണം ചെയ്യുക.നീലംപേരൂര്‍ പുരുഷേത്തമദാസ് യജ്ഞാചാര്യനാകും.തുകലശ്ശേരി മാതാഅമൃതാനന്തമയി മഠം മഠാധിപതി ഭവ്യാമൃത ചൈതന്യം ഭദ്രദീപ പ്രതിഷ്ഠനടത്തും.വ്യാസനാരദ സംവാദം, വരാഹവതാരം. കപിലാവതാരം, പുരഞ്ജനോപാഖ്യാനം, നരസിംഹാവതാരം, അജാമിള മോക്ഷം, ് ഗജേന്ദ്രമോക്ഷം, പലാഴി മഥനം, ശ്രീരാമവതാരം, ശീകൃഷ്ണാവതാരം, ബാലലീലകള്‍, രുഗ്മിണി സ്വയംവരം, ഉദ്ധവ ദൂത്,സന്താനഗോപാലം, കുചേലോപഖ്യാനം, ഉദ്ധവോപദേശം, സ്വധാമാഗമനം എന്നീഭാഗങ്ങള്‍ വിവിധാ ദിവസങ്ങളില്‍ പാരായണം ചെയ്യും.വിവിധ കലാപരിപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും.24 നാണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: