കൊളത്തൂര്‍: നിര്‍ദ്ദിഷ്ട പാലോളിക്കുളമ്പ് വളപുരം പാലം കിളിക്കുന്ന്കാവ് ആലിക്കല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും, പ്രദേശവാസികള്‍ക്കും പ്രയോജനകരമാക്കണമെന്ന് കിളിക്കുന്ന്കാവ് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഇതിനായി വളപുരത്തുനിന്ന് കിളിക്കുന്ന്കാവ് ക്ഷേത്രം വഴി ചെമ്മല വരെ കുന്തിപുഴക്ക് സമാന്തരമായി തീരദേശ അപ്രോച്ച് റോഡ് നിര്‍മ്മിക്കണം. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ വിളയൂര്‍, കുപ്പൂത്ത്, കൂരാച്ചിപടി എന്നിവിടങ്ങളില്‍ നിന്നും ആറ് കിലോ മിറ്റര്‍ അധികം സഞ്ചരിച്ചാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നത്.
കുറഞ്ഞ ചെലവില്‍ പാലം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കിളിക്കുന്ന്കടവാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുണ്ടായിട്ടും, രാഷ്ട്രീയസമ്മര്‍ദ്ദത്താല്‍ പാലം വളപുരം കടവിലേക്ക് മാറ്റുകയാണുണ്ടായത്. ജനവാസമില്ലാത്ത പാലത്തിന്റെ മറുകരയില്‍ നിന്ന്, ജനവാസമുള്ള വിളയൂര്‍ പാലോളികുളമ്പിലേക്ക് തീരദേശഅപ്രോച്ച്റോഡ് നിര്‍മ്മിക്കാമെന്ന ഉറപ്പിലാണ് പ്രദേശവാസികളെ അനുനയിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പാലത്തിനു വേണ്ടി ആദ്യം മുതലെ പ്രവര്‍ത്തിക്കുന്ന കിളിക്കുന്ന്കാവ് ക്ഷേതസംരക്ഷണസമിതിക്കും, നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് സി.വി.മുരളി അദ്ധ്യക്ഷത വഹിച്ചു. എം കെ കരുണാകരന്,ക്യാപ്ററന് രാജഗോപാല്‍, സി.ശ്രീധരന് നായര്‍, പി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്, പി.രാധാകൃഷ്ണന്, എം.വേണുഗോപാല്‍, പി.ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: