കാഞ്ഞങ്ങാട്: മുസ്ലീം മതവിഭാഗങ്ങള്‍ പ്രതിരോധ കുത്തിവെപ്പില്‍ നിന്നും വിട്ട് നില്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ 64 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്. ഭാഗീകമായി വാക്സിനുകള്‍ എടുത്തത് 584 കുട്ടികള്‍ക്ക്. മുളിയാര്‍, നീലേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര പഞ്ചായത്തുകളിലാണ് കുട്ടികളിലെ കുത്തിവെപ്പിനോട് സഹകരിക്കാത്തതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന വൈസ് പ്രസിഡന്റ്ഡോ.ടി.വി.പത്മനാഭന് പറയുന്നു. മലപ്പുറം ജില്ല പോലുള്ള ജില്ലകളില്‍ ഡിഫ്ത്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം മുസ്ലീം ജനസംഖ്യവര്‍ധന തടയാനുള്ള നീക്കമാണ് കുത്തിവെപ്പെന്ന മിഥ്യാധാരണയാണെന്നും ഇദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഓരോ വര്‍ഷവും വാക്സിനേഷന് എടുക്കുന്ന കുട്ടികളുടെ നിരക്ക് ഗണ്യമായി കുറഞ്ഞ് വരുന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജില്ലയിലും ഡിഫ്ത്തീരിയ രോഗം ഉള്ളതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
പ്രതിരോധ വാക്സിനുകള്‍ക്കെതിരായി ചില മുസ്ലീം കേന്ദ്രങ്ങളില്‍ നിന്നുമുള്ള ആസൂത്രിത ശ്രമമാണിതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുസ്ലീം രാജ്യങ്ങളില്‍ ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നതും ഇത്തരക്കാര്‍ മനസിലാക്കുന്നില്ല. സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണങ്ങളും ഇത്തരക്കാര്‍ പാലിക്കുന്നില്ല. ഇതര മതസ്ഥര്‍ നിയമം പാലിക്കുമ്പോള്‍ മുസ്ലീം മതവും നേതാക്കന്മാരും ജനസംഖ്യാ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍ക്കാരിനും ഇവരെ നിര്ബന്ധിക്കാനാകുന്നില്ല. കേരളത്തിലെ മുസ്ലീം ജനസംഖ്യ ന്യൂനപക്ഷത്തില്‍ നിന്നും ഭൂരിപക്ഷത്തിലെത്തിക്കാനുള്ള ആസൂത്രിത ആലോചനയുടെ ഭാഗമാണ് ജനസംഖ്യാ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: