നെന്മേനി : നെന്മേനി പഞ്ചായത്തിലെ താഴത്തൂര്‍ എന്ന സ്ഥലത്ത് കവുങ്ങിന് തോട്ടത്തില്‍ അടക്ക പറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 11വയസ്സുകാരനായ ആദിവാസി ബാലനെ ചൈല്ഡ്ലൈന് മോചിപ്പിച്ചു.
അമ്മാവന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് കുട്ടി. കുട്ടിയെ കരാറുകാരന് ജബ്ബാര്‍, പടിഞ്ഞാറെത്തൊടി, താഴത്തൂര്‍ എന്നയാള്‍ ചെമ്പോക്കുണ്ട് കേശവന്റെ തോട്ടത്തില്‍ കുട്ടിയുടെ അമ്മാവന്റെ കൂടെ പണിയെടുപ്പിക്കുകയായിരുന്നു. ചൈല്‍ഡ്ലൈനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് ടീം മെമ്പര്‍മാരായ ലക്ഷ്മണന് ടി.എ, സലീന കെ. എന്നിവര്കുട്ടിയെ മോചിപ്പിക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. കരാറുകാരനെതിരേയും ഉടമസ്ഥനെതിരേയും നിയമ നടപടികള്‍ക്കായി ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പോലീസ് എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതാണെന്ന് ചൈല്ഡ്ലൈന് അറിയിച്ചു.
തൊഴിലിനായി സമീപിക്കുന്ന കുട്ടികളെഅതില്‍ നിന്ന് വിലക്കുകയും ഇക്കാര്യം 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കേണ്ടതുമാണ്. ഇതിനുവിരുദ്ധമയി കുട്ടികളെ ജോലി ചെയ്യിപ്പിച്ചാല്‍ കരാറുകര്ക്കെതിരെയും തോട്ടമുടസ്ഥര്ക്കെതിരെയും നിയമനടിപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ചൈല്ഡ്ലൈന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: