ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം ആശുപത്രിയില്‍ കയറി അക്രമിച്ചു. ആര്‍എസ്എസ് മരുത്തോര്‍വട്ടം മണ്ഡല്‍ ശാരീരിക് ശിക്ഷ ണ്‍ പ്രമുഖ് തണ്ണീര്‍മുക്കം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെളിയാകുളം മാതൃകുളങ്ങര ശങ്കര്ഡ (19)നെയാണ് ഇന്നലെ വൈകിട്ട് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ കയറി അക്രമിച്ചത്.അക്രമിസംഘം കാറിലാണ് ആശുപത്രിയിലെത്തിയത്.
സുഹൃത്തിനായി ആശുപത്രിയില്‍ നിന്നും മരുന്നു വാങ്ങാനെത്തിയതായിരുന്നു ശങ്കര്‍. മാരകായുധങ്ങളുമായി ആശുപത്രിയില്‍ പാഞ്ഞുകയറിയ ഗുണ്ടാസംഘം ശങ്കറിനെ ആക്രമിക്കുകയായിരുന്നു. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാരനാട് സ്വദേശികളായ പ്രമോദ്, നീരജ്, ഗിരീഷ്, ശ്രീജിത്ത്,സെബിന്‍ എന്നിവരടങ്ങിയ സംഘമാണ് അക്ര മം നടത്തിയത്.
















