കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പെട്ടയാളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചു. ഇന്നലെ വൈകിട്ട് മൂന്നരക്കാണ് സംഭവം.
കാല്‍ നനക്കാനായി ഇറങ്ങിയ കല്ലുംതാഴം സ്വദേശി വിശ്വനാഥനാണ് കടലില്‍ അകപ്പെട്ടത്. നാലുദിവസമായി അപകടകരമായ രീതിയില്‍ കടല്‍ കാണപ്പെടുന്ന ഈ സ്ഥലത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായത്. അപകടം കണ്ട മറ്റ് സന്ദര്‍ശകര്‍ ബഹളം വച്ചതോടെ ബീച്ചിലെ ഗാര്‍ഡുമാരായ ഡോല്‍ഫിന്‍ രതീഷ്, സതീഷ്, ഷാജിഫ്രാന്‍സിസ്, അനില്‍കുമാര്‍ എന്നിവര്‍ കടലില്‍ ചാടി ഇരുപത് മീറ്ററോളം ഉള്ളിലേക്ക് പോയ വിശ്വനാഥന്‍പിള്ളയെ രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. വിശ്വനാഥന്റെ ഉടുമുണ്ടും മൊബൈല്‍ ഫോണും കടലില്‍ പോയി. കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട വിശ്വനാഥനെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















