തുറവൂര്‍: ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിപ്രകാരം സ്ഥാപിച്ച പൊതു ടാപ്പുകളില്‍ ഉപയോഗിക്കാതെ കിടക്കുന്നവയും പണമടക്കാത്തവയുമായവയും നിര്‍ത്തലാക്കാന്‍ നീക്കമെന്ന് ആരോപണം പതിനെട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി നാലായിരത്തിലധികം ടാപ്പുകളുമാണുള്ളത്. ഇവയില്‍ പലതിലും സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പമ്പിങ് സമയത്ത് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് പാഴാകുന്നത്.
2014 ഒക്‌ടോബര്‍ മുതല്‍ പഞ്ചായത്തുകളിലെ ടാപ്പ് ഒന്നിന് 5250 രൂപ വെള്ളക്കരം അടക്കുന്നതിന് വീഴ്ച വരുത്തിയതു മൂലം ലക്ഷക്കണക്കിന് രൂപയാണ് ജല അതോറിറ്റിയ്‌ക്ക് നഷ്ടമായത്. പഞ്ചായത്തും അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തി ഏതെല്ലാം ടാപ്പുകള്‍ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ മാത്രമേ വെള്ളക്കരമടക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നാണ് പഞ്ചായത്തധികൃതര്‍ പറയുത്.
വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകളെടുക്കുന്നതിന് വന്‍തുക അടയ്‌ക്കണമെന്നതിനാല്‍ ഭൂരിഭാഗം കുടുബങ്ങളും പുറംതിരിഞ്ഞു നില്ക്കുകയുമാണ്. പൈപ്പിന്റെ ദൈര്‍ഘ്യമനുസരിച്ച് അയ്യായിരം മുതല്‍ എണ്ണായിരം രൂപ വരെ സെക്യൂരിറ്റി നല്കണമൊണ് നിബന്ധന. സ്വകാര്യ പ്ലംബിങ് കരാറുകാര്‍ കുടിവെള്ള കണക്ഷന് സമീപിക്കുക എന്ന് നാടുനീളെ ചുമര്‍പ്പരസ്യം നല്കി വന്‍തുക വാങ്ങുന്നതായും ആക്ഷേപമുയരുന്നുണ്ട്.
ഇത് വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം















