ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ശരണ മന്ത്രങ്ങളുടെ രാപകലുകള്‍ക്കാണ് ശബരീശ സന്നിധി സാക്ഷ്യം വഹിക്കുന്നത്. പകലത്തെക്കാള്‍ രാത്രികാലത്താണ് സന്നിധാനം സജീവമാകുന്നത്. നടയടക്കാന്‍ സമയമാകുമ്പോള്‍ മുകളിലത്തെ ഫ്ളൈഓവറുകള്‍ കൊടിമരത്തിന് വലത് വശത്തുകൂടിയാണ് കയറ്റിവിടുന്നത്.
പന്ത്രണ്ടു മണികഴിഞ്ഞാല്‍ മാളികപുറത്തിന് ഇരുവശത്തും കിഴക്ക് ഭാഗത്തുമാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്. രാത്രി തന്നെ പുലര്ച്ചക്കുള്ള ക്യൂവില്‍ ഇടം കണ്ടെത്താനാണ് ഇവര്‍ ഇവിടെ താവളമാക്കുന്നത്. വഴിയാണെന്നു പോലും നോക്കാതെ പലരും നിലത്തു കിടന്നു. ചപ്പുചവറുകൂനയെന്നോ മാലിന്യം നിറഞ്ഞ വെള്ളമെന്നോ പോലും നോക്കാതെ. വലിയ നടപ്പന്തലില്‍ അധികം പേര്‍ക്കു കിടക്കാന്‍ പറ്റുന്നില്ല.താഴെ തിരുമുറ്റത്തു വാവരുനടയ്ക്കും മഹാകാണിക്കയ്ക്കും മധ്യേയുള്ള ഭാഗത്തെ നിലത്ത് അയ്യപ്പന്മാര് വിരിവച്ചു കിടക്കുന്നത്. ഇടക്ക് നിയന്ത്രണത്തിനായി സജ്ജരായിരിക്കുന്ന എയ്ഡ് പോസ്റ്റില്‍ പൊലീസുകരെയും കാണാം.
അയ്യപ്പ സേവാസംഘത്തിന്റെ എമര്‍ജന്‍സി വൊളന്റിയര്‍മാരും സജീവമാണ്.
തിരക്കില്പ്പെടുന്നവരെയും അടിയന്തര ചികില്‍സ വേണ്ടവരുമായി സ്ട്രെച്ചറില്‍ ആശുപത്രിയിലേക്ക് ഓടുകയാണിവര്‍. 12ലക്ഷം ടിന് അരവണയും 10 ലക്ഷം ടിന് അപ്പവും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അരവണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. ദിനം പ്രതി രണ്ട് ലക്ഷത്തി ഇരുപതിനായിരം ടിന് അരവണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ക്യൂനില്ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അപ്പം അരവണ വിതരണത്തിന് 15 കൗണ്ടറുകളാണ് ഉള്ളത്. 24 മണിക്കൂര്‍ അന്നദാനവും ഉണ്ട്. മാഗുണ്ട വിശ്രമപന്തലില്‍ ദേവസ്വം ബോര്‍ഡ് അന്നദാനം ആരംഭിച്ചു. ഒരേസമയം 200 പേര്‍ക്ക് ഒരേസമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: