കാസര്‍കോട്: കഥകളി സംഗീതത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചായ്യോത്തിലെ സൂര്യതേജസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുപ്പം മുതല്‍ സംസ്കൃത വിദ്യാഭ്യാസം നേടിയ സൂര്യ തേജസ് കോഴിക്കോട് കലാനിലയം ഹരിദാസില്‍ നിന്നാണ് കഥകളി സംഗീതം അഭ്യസിച്ചത്. കഥകളി സംഗീതം പഠിക്കാന്‍ ജില്ലയിലും സമീപ ജില്ലയിലും ഗുരുകുലമില്ലാത്തത് പഠനത്തിന് തടസമാകുന്നതായി രക്ഷിതാക്കള്‍ പറയുന്നു. മൂന്നുവര്‍ഷമായി ഹരിദാസിന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിക്കുകയാണ് സൂര്യന്.
നാലാം ക്ലാസുമുതല്‍ സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്റെ കീഴില്‍ ശാ സ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. 8, 9, 10 ക്ലാ സുകളില്‍ സംസ് കൃത ഗാനാലാപനം, സംസ് കൃത കവിത അഷ്ടപദി എന്നിവയില്‍ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സംസ്കൃത ഗാനാലാപനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ശാസ്ത്രീയ സംഗീതം, വയലിന് മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സഹോദരി ആര്യ ലക്ഷ്മിയും കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ്. സംസ്കൃത പദ്യം, സംസ്കൃത അക്ഷരശ്ലോകം എന്നിവയില്‍ സബ്ജില്ലയില് ഒന്നാമതെത്തിയിരുന്നു. ജ്യേഷ്ഠനു പിറകെ അനുജത്തിയും കഥകളി പദം അഭ്യസിക്കുന്നു. പ്ലാച്ചിക്കര എയുപി സ്കൂള്‍ അധ്യാപകന് പരപ്പ സ്വദേശി സി.കുഞ്ഞികൃഷ്ണന് പരപ്പ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക സി.കോമളവല്ലി എന്നിവര്‍ മാതാപിതാക്കള്‍. ആര്‍എസ്എസിന്റെ പ്രചാര്‍ വിഭാഗത്തിന്റെ താലൂക്ക് പ്രചാര്‍ പ്രമുഖും കൂടിയാണ് കുഞ്ഞികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: