കാസര്‍കോട്: കഥകളി സംഗീതത്തിലെ കുടുംബ പാരമ്പര്യവുമായാണ് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥി വെള്ളിക്കോത്തെ സീത എസ് നായരെത്തിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ചാണ് സീത സംസ്ഥാനത്തേക്ക് അര്‍ഹത നേടിയത്. ഇളയമ്മ രാജലക്ഷ്മി ടീച്ചറുടെ ശിക്ഷണത്തിലാണ് സീത കഥകളി സംഗീതം അഭ്യസിക്കുന്നത്. രാജലക്ഷ്മി ടീച്ചര്‍ 1985 ലെ സംസ്ഥാന ജേതാവായിരുന്നു. ഇളയച്ചന്‍ രാജീവ് വെള്ളിക്കോത്ത് 1986 ല്‍ സംസ്ഥാന ജേതാവായിരുന്നു. സീതയുടെ അച്ചന് 1979ല്‍ ഗാനമേള മത്സരത്തില്‍ സംസ്ഥാന ടീമംഗമായിരുന്നു. പ്രശസ്ത സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണുഭട്ടിനൊപ്പമായിരുന്നു ഗാനമേള അവതരിപ്പിച്ചത്. സീതയുടെ അമ്മയുടെ ചേച്ചി പ്രേമലതയുടെ മകന് ശ്രീനിവാസന് മൂന്നു വര്‍ഷം തുടര്‍ച്ചയായി കഥകളി സംഗീതത്തില്‍ സംസ്ഥാന വിജയിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: