അങ്ങാടിപ്പുറം: ബിജെപിയുമായി സഹകരിക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. അങ്ങാടിപ്പുറത്ത് നടന്ന മങ്കട മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും ഏക ലക്ഷ്യം ബിജെപിയുടെ മുന്നേറ്റം തടയുകായെന്നത് മാത്രമാണ്. ജനോപകാര പ്രവര്‍ത്തനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ല. പ്രതിപക്ഷം ഇത് കണ്ടതായി ഭാവിക്കുന്നുമില്ല. എങ്ങനെയും ബിജെപിയുടെ മുന്നേറ്റം തടഞ്ഞ് പതിവുപോലെ ദുര്‍ഭരണം നടത്താനാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. പക്ഷേ ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.കെ.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജെ.പത്മകുമാര്‍, വി.വി.രാജന്, മേഖലാ പ്രസിഡന്റ് പി.രാഘവന്, രാജി പ്രസാദ്, ബി.രാധാമണി, കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്, എ.വി.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം: ബിജെപി മലപ്പുറം മണ്ഡലം കണ്വെന്ഷന് നടത്തി. സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഇടതുവലത് മുന്നണികള്‍ ഇതുവരെ കേരളത്തില്‍ നടത്തിയത് സ്വന്തം കാര്യസാധ്യത്തിന് വേണ്ടിയുള്ള യാത്രകളാണ്. എന്നാല്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന വിമോചന യാത്ര കേരളീയര്‍ക്ക് അന്നവും, വെള്ളവും, മണ്ണും തുല്യനീതിയും ഉറപ്പാക്കാനാണ്. അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.സി.ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി എം.ബി.രാജഗോപാലന്‍, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.സി.ഗോപാലകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, ഡോ.കുമാരി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. എ.പത്മകുമാര്‍ സ്വാഗതവും പി.കെ.സുധാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: