അരീക്കോട്: കഴിഞ്ഞ അഞ്ച് ദിവസം അരീക്കോട് ഉത്സവമായിരുന്നു. ജില്ലയിലെ മുഴുവന്‍ കലാപ്രതിഭകളും വാശിയോടെ ഏറനാടന്‍ മണ്ണില്‍ ഏറ്റുമുട്ടി.
മറ്റെവിടെയും കാണാതരീതിയിലുള്ള ജനകീയ പിന്തുണയാണ് അരീക്കോട് ലഭിച്ചത്. ഈ അഞ്ച് ദിവസവും മികച്ച പ്രോത്സാഹനവുമായി അരീക്കോടന്‍ ജനതാ കലോത്സവ നഗരിയില്‍ ഉണ്ടായിരുന്നു. ഹൃദയം നിറഞ്ഞ നന്ദി നാട്ടുകാര്‍ക്ക് അര്‍പ്പിച്ചുകൊണ്ടാണ് ഓരോ മത്സരാര്‍ത്ഥിയും കലോത്സവ നഗരിവിട്ടത്. ഇന്നലെയാണ് സമാപനദിവസമെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മത്സരങ്ങള്‍ അവസാനിച്ചത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
കലോത്സവ സുവനീര്‍ സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍ സലീം കുരുവമ്പലം പ്രകാശനം ചെയ്തു. അരീക്കോട് എസ്‌ഐ സുനീഷ്.കെ.തങ്കച്ചന്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബൈദ, എ.ഷീന, സി.അബ്ദുറഹിമാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സമാപന ദിവസമായ ഇന്നലെയും കലോത്സവ നഗരിയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 16 വേദികളുടെയും സദസ്സ് നിറഞ്ഞുകവിഞ്ഞു. മത്സരങ്ങള്‍ ആസ്വദിക്കാനും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ആയിരങ്ങളാണ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.
കലോത്സവനഗരിയിലെ പൊടിശല്ല്യം നിയന്ത്രിക്കാനാവാത്തതാണ് ഗുരുതരമായ പ്രശ്‌നം.
പലവേദികളിലും പൊടിശല്ല്യം മൂലം പരിപാടി അവതരിപ്പിക്കാനാവാതെ മത്സരാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
കലോല്‍സവ നഗരിയില്‍ ബംഗാളിമയം. മിക്ക സ്റ്റേജ് മല്‍സരങ്ങള്‍ കാണാനും ബംഗാളികള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് വേദികള്‍ ബംഗാളിമയമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: