കല്പറ്റ: പട്ടാമ്പിയില്‍ വില്പന നികുതി ഉദ്യോഗസ്ഥരുടെ അന്യായ കടപരിശോധനയില്‍ പ്രതിഷേധിച്ച വ്യാപാരികളെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്പിച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരവും ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.കെ. വാസുദേവന്റെയും ജന. സെക്രട്ടറി ഒ.വി. വര്‍ഗീസിന്റെയും നേതൃത്വത്തില്‍ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നെടുത്ത തീരുമാനപ്രകാരവും ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ യുനിറ്റ് കമ്മിറ്റയും യൂത്ത് വിങ് യൂനിറ്റ് കമ്മിറ്റിയും സംയുക്തമായി കല്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ട്രഷററും യൂനിറ്റ് പ്രസിഡന്റുമായ കുഞ്ഞിരായിന്‍ ഹാജി, ജില്ലാ സെക്രട്ടറിയും യൂനിറ്റ് ജന. സെക്രട്ടറിയുമായ ഇ. ഹൈദ്രു, കെ.കെ. ജോണ്സണ്, കെ. കുഞ്ഞബ്ദുല്ല ഹാജി, ഷാജി കല്ലടാസ്, ആനപ്പാറ മരക്കാര്‍, കെ.കെ.എസ്. നായര്‍, വി.എ. ജോണ്സണ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: