കാസര്‍കോട്: അപ്പീലുമായെത്തി ഒന്നാംസ്ഥാനം കിട്ടിയതോടെ വര്‍ഷയുടെ വിജയത്തിന്റെ മാറ്റ് കൂടി. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 10 വിദ്യാര്‍ത്ഥിയായ വര്‍ഷ.ബി കോടതി ഉത്തരവുമായെത്തി മത്സരിച്ച് കൂച്ചുപ്പുടിയില് ഒന്നാം സ്ഥാനവും, ഭരനാട്യത്തില് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജില്ലാ കലോത്സവത്തില്‍ രണ്ടിനും നാലാം സ്ഥാനമാണ് ലഭിച്ചത്. സബ് ജില്ലയില്‍ മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയ വര്‍ഷ അപ്പീലിലൂടെയാണ് മത്സരിക്കാനെത്തിയത്. കലാമണ്ഡ ലം വനജരാജന്റെ ശി ഷ്യയായി 10 വര്‍ഷ മായി നാട്യ പരിശീലനം നേ ടുകയാണ് വര്‍ഷ. കുശാല്‍ നഗറിലെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെയും വല്ലിയുടെയും മകളാണ് വര്‍ഷ. സബ്ജില്ലാ കലോത്സവത്തിന്റെ വിധി നിര്‍ണ്ണയനത്തില്‍ അപാകതകളുണ്ടെന്ന് തോന്നിയത് കൊണ്ടാണ് അപ്പീലുമായി റവന്യൂ ജില്ലാ കലോത്സവത്തിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അപ്പീലുമായെത്തി മത്സരിച്ചയിനങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയതിന്റെ മാധുര്യത്തിലാണ് വര്‍ഷയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: