ബത്തേരി:ജില്ലാകലോത്സവത്തില്‍ ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ട കഥാപ്രസംഗങ്ങളിലേറെയും കാലിക പ്രസക്തിയുള്ള മത തീവ്രവാദമുയര്‍ത്തുന്ന വെല്ലുവിളികളാണ് മുഖ്യ അജണ്ടയാക്കിയത്. രാജ്യാതിര്‍ത്തിയില്‍ ജീവന് ത്യജിക്കുന്ന സൈനികരും മതതീവ്രവാദികളുടെ പിടിയില്‍പ്പെട്ട് രക്തസാക്ഷിത്വം വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരുമെല്ലാം കഥാപ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നു. രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് കുടുംബബന്ധങ്ങളില്പോലും മതതീവ്രവാദം നുഴഞ്ഞുകയറുന്നതിന്റെ തെളിവുകള്‍ നിരവധി നിരത്തികൊണ്ടാണ് കൗമാരകാഥികന്മാര് സ്രോതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ രക്ഷകരായെത്തുന്ന അപരിചിതര്തീവ്രവാദസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ്ഏജന്റ്മാരാവാന് സാധ്യതയുണ്ടെന്നും കൊച്ചുകലാകാരന്മാര് രക്ഷിതാക്കളെ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞദിവസം വീരമൃത്യവരിച്ച മലയാളിജവാന്‍ നിരഞ്ജന് ഉള്‍പ്പെടെയുള്ള വീരജവാന്മാര്ക്ക് പ്രണാമമര്‍പ്പിച്ചാണ് പലരും കഥ അവസാനിപ്പിച്ചത്. ഇതിഹാസവും പ്രണയകഥകളുമെല്ലാം ചുരുക്കംചിലര്‍ ഇതിവൃത്തമായി അവതരിപ്പിച്ചു. അവതരണത്തില്‍ മികവ്തേടിയ കലാകാരന്മാരുടെ തിരഞ്ഞെടുപ്പില്‍ ആദ്യവിഭാഗം കലാകാരന്മാര്ക്ക് പരിഗണനകിട്ടിയില്ല എന്നത് വസ്തുതയാണ്.
ഹൈസ്കൂള്‍വിഭാഗത്തില്‍ നടവയല്‍ സെന്റ ്തോമസ് എച്ച്എസിലെ എട്ടാംക്ലാസുകാരി അനഘ സെബാസ്റ്റ്യനും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മീനങ്ങാടി ജിവിഎച്ച്എസ്എസിലെ അശ്വിന് പോളും ഒന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: