രവീന്ദ്രന് കൊട്ടോടി
കാസര്‍കോട്: കലോത്സവ നഗരിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ജില്ലാ ശുചിത്വമിഷന്റെ കര്‍മ്മസേന സക്രിയമായി. നമ്മളാല്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യം നാം തന്നെ സംസ്കരിക്കണം. അവ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സന്ദേശം കലോത്സവത്തിനെത്തുന്നവര്‍ക്ക് പകര്‍ന്ന് നല്കാന് ശുചിത്വ പുര ഒരുക്കി ശുചിത്വമിഷന് ജനശ്രദ്ധയാകര്‍ഷിക്കുന്നു. തെങ്ങോലയും മുളയും കൊണ്ടാണ് ശുചിത്വ പുരയുടെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. ഇതിനകത്ത് നിറയെ സ്വഛ്ഭാരത മിഷന്റെ സന്ദേശങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവിടെയത്തുന്നവര്‍ക്ക് ഇതിലൂടെ ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യമാണ് ശുചിത്വമിഷനുള്ളത്. ജില്ലാ ശുചിത്വമിഷന് അസി.കോര്‍ഡിനേറ്റര്‍ വി.സുകുമാരന്‍, പ്രോഗ്രാം ഓഫീസര്‍ കെ. സിറാജുദ്ദീന്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ഭരത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ 21 വിദ്യാര്‍ത്ഥികളാണ് കലോത്സവ നഗരിയെ പ്ലാസ്റ്റിക് രഹിതമാക്കാന്‍ യത്നിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കിയിട്ടുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി എട്ട് വേദികളുള്ള കലോത്സവ നഗരിയില്‍ ഓരോ വേദിയിലും മൂന്നുപേരെ വീതം നിയോഗിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും മാലിന്യം നിക്ഷേപിക്കാന്‍ പാത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഒരുദിവസത്തെ മത്സരയിനങ്ങള്‍ കഴിഞ്ഞാല്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ വീണ് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഇന്ന് മുതല്‍ കലോത്സവ നഗരിയിലേക്ക് പ്ലാസ്റ്റിക് കവറുകളുമായി എത്തുന്നവര്‍ക്ക് അകത്തേക്കുള്ള പ്രവേശനം കര്‍ശനമായി നിഷേധിക്കുമെന്ന് കോര്‍ഡിനേറ്ററായ സുകുമാരന്‍ പറഞ്ഞു. ആദ്യദിവസം എല്ലാവര്ക്കും ലഖുലേഖയിലൂടെ പ്ലാസ്റ്റിക് വിമുക്ത ബോധവല്‍ക്കരണം നല്‍കിയിരുന്നു. ശുചിത്വമിഷന്റെ പ്രവര്‍ത്തനം സ്കൂള്‍ മൈതാനത്തെ എട്ടുനാളുകളെങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നത് അഭിനന്ദനാര്‍ഹമാണ്. ഈ ദിവസങ്ങളില്‍ സ്വഛ്ഭാരത മിഷന്റെ സന്ദേശം എല്ലാ വീടുകളിലേക്കും എത്തിക്കാനുള്ള പ്രയത്നവും ശുചിത്വപുരയില് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: