തിരുവല്ല: കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കല്ലുകടിയോടെ തുടക്കം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി രചനാ മത്സരങ്ങള്‍ നടന്ന ദിവസം ഉദ്ഘാടനസഭ നടന്നതുകൊണ്ട് രണ്ടാംദിവസം മത്സരങ്ങള്‍ രാവിലെ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കുട്ടികളും രക്ഷകര്‍ത്താക്കളും അതിനാല്‍ ഭരതനാട്യം, വഞ്ചിപ്പാട്ട്, എന്നീ മത്സരങ്ങള്‍ക്കായി വേഷം ഇട്ട് രാവിലെ 8മണിമുതല്‍ തയ്യാറായിരുന്നു. എന്നാല്‍ മത്സരങ്ങള്‍ ആരംഭിച്ചത് ഉച്ചയോടെ . സംഘാടകരുടെ പിഴവുമൂലം ആഹാരമോ വെള്ളമോ കുടിക്കാനാവാതെ കുട്ടികള്‍ വിഷമിച്ചു. കലോത്സവ വേദികളില്‍ ജനാപങ്കാളിത്വത്തിലും കുറവാണ് അനുഭവപ്പെടുന്നത്. ആളില്ലാത്ത കസേരകളേ നോക്കി പരിപാടി അവതരിപ്പിക്കേണ്ടി വന്നതില്‍ മത്സരാര്‍ത്ഥികളും
സങ്കടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: