പത്തനംതിട്ട: തിരുവല്ലാ പൊയ്കയില്‍ ദിവ്യമാതാവിന്റെ 31-ാം ദേഹവിയോഗവാര്ഷികാചരണത്തിന്റെ ഭാഗമായി പ്രത്യക്ഷരക്ഷാദൈവസഭ യുവജനസംഘം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ദിവ്യമാതാ അനുസ്മരണ തീര്‍ത്ഥാടന പദയാത്ര ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ സമാപിച്ചു. കുളത്തൂര്‍ ദിവ്യമാതാമണ്ഡപത്തില് നിന്നും സഭാപ്രസിഡന്റ് വൈ.സദാശിവന് തീര്‍ത്ഥാടനപദയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുകുല ശ്രേഷ്ഠന് ഇ.റ്റി. രാമന് അനുഗ്രഹപ്രഭാഷണവും, വൈസ്പ്രസിഡന്റ് എം.എസ്. കുട്ടപ്പന് പദയാത്രാസന്ദേശവും നല്കി. ജനറല്‍ സെക്രട്ടറിമാരായ കെ.ഡി രാജന്, സി കെ നാരായണന്, യുവജനസംഘം പ്രസിഡന്റ് എം.എന്‍ ശശികുമാര്‍, ജനറല്‍ സെക്രട്ടറി അനില്മഠത്തും ഭാഗം എന്നിവര്‍ പ്രസംഗിച്ചു.
പൊയ്കയില്‍ ദിവ്യമാതാവിന്റെ ഛായചിത്രം അലങ്കരിച്ച പ്രത്യേക വാഹനം പദയാത്രികരുടെ ഏറ്റവും പിന്നിലായി നീങ്ങി. ഉപവാസഗാനങ്ങള് ആലപിച്ച് റോഡിന്റെ ഒരു വശം ചേര്‍ന്ന് നീങ്ങിയ പദയാത്രയില്‍ യുവതീയുവാക്കന്മാരും സഭാജനങ്ങളുമായ പതിനായിരങ്ങള്‍ പങ്കെടുത്തു. വൈകിട്ട് 6.30ന് സഭാ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറിലെത്തിയ പദയാത്രികരെ സഭാനേതൃത്വം സ്വീകരിച്ച് ശ്രീകുമാരഗുരുദേവ മണ്ഡപത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. യുവജനസംഘം പ്രസിഡന്റ് എം.എന്‍ ശശികുമാര്‍, വൈസ്പ്രസിഡന്റ് രഞ്ജിത്ത് പുത്തന്‍ചിറ, ജനറല്‍ സെക്രട്ടറി അനില്‍ മഠത്തുംഭാഗം, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് വളഞ്ഞവട്ടം, രതീഷ് ശാന്തിപുരം, ഖജാന്‍ജി എം മനോജ്, യുവജനസംഘം കേന്ദ്രകമ്മറ്റിഅംഗങ്ങള് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.
രാത്രി 8ന് ശ്രീകുമാരഗുരുദേവമണ്ഡപത്തില് ഉപവാസഗാനാലാപനവും, ഉപവാസ ധ്യാനയോഗവും നടന്നു. ദിവ്യമാതാ ദേഹവിയോഗ സമയമായ 11.55ന് തങ്കവിലാസം ബംഗ്ലാവില്‍ ദിവ്യമാതാസന്നിധാനത്ത് സഭാപ്രസിഡന്റ് വൈ.സദാശിവന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഗുരുകുല ശ്രേഷ്ഠന് ഇ.റ്റി. രാമന്, ഉപശ്രേഷ്ഠന്മമാരായ കെ.ആര് സോമന്, എം.ഭാസ്ക്കരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ഡി രാജന്, സി.കെ. നാരായണന്, ജോയിന്റ് സെക്രട്ടറി കെ.റ്റി. വിജയന് ഖജാന്‍ജി പി.കെ. രാരിച്ചന്‍, ഗുരുകുലസമിതി, ഹൈകൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: