Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓട്ടോറിക്ഷ യാത്ര ദുരിതമാകുന്നു; നടപടിയെടുക്കണമെന്ന് യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:59 am IST
in Kollam

കൊല്ലം: നഗരത്തിലെ യാത്രക്കാരെ ഓട്ടോെ്രെഡവര്‍മാര്‍ ചൂഷണം ചെയ്യുന്നതായി വ്യാപക ആക്ഷേപം. അംഗീകൃത സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ പോലും മീറ്ററിടാതെയും അമിത ചാര്‍ജ്ജ് ആവശ്യപ്പെട്ടും യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മിനിമം ചാര്‍ജ്ജ് ഈടാക്കുന്ന സവാരികള്‍ക്ക് പോലും ഇരട്ടിയിലധികം തുകയാണ് നഗരത്തിലെ ചില ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. മാന്യമായി നഗരത്തില്‍ സവാരി നടത്തി ജീവിക്കുന്ന ഡ്രൈവര്‍മാര്‍ക്കുപോലും പേരുദോഷമുണ്ടാക്കുന്ന സമീപനമാണ് ഒരുവി’ാഗം ഓട്ടോെ്രെഡവര്‍മാരില്‍ നിന്നുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.

മീറ്ററിട്ട് ഓടുന്ന ഓട്ടോറിക്ഷകള്‍ പോലും മീറ്ററിലെ തുകയെക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് യാത്രക്കാരുമായുള്ള വാക്കേറ്റത്തിന് വഴിവെക്കുന്നത് നഗത്തിലെ പതിവ് കാഴ്ചയാണ്. പൊതുസ്ഥലങ്ങളില്‍ ഡ്രൈവര്‍മാരുമായി വഴക്കിടേണ്ടി വരുന്നതിനാല്‍ അത്മാഭിമാനുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്ന തുക നല്‍കി പോകുകയാണ് പതിവ്. പെട്രോള്‍ വില ഉയരുന്നതിന് ആനുപാതികമായി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നുണ്ടെങ്കിലും നിലവിലെ മീറ്റര്‍ വാടകയ്‌ക്ക് സവാരി നടത്താനാകില്ലെന്നാണ് അമിത ചാര്‍ജ്ജ് ആവശ്യപ്പെടുന്നതിന് ഡ്രൈവര്‍മാര്‍ ന്യായം പറയുന്നത്. ആദ്യത്തെ ഒന്നര കിലോമീറ്ററിന് ഇരുപത് രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും പത്ത് രൂപ നിരിക്കിലുമാണ് വാടക ഈടാക്കുന്നത്. എന്നാല്‍ ചില ഡ്രൈവര്‍മാര്‍ മീറ്ററിടാതെ സവാരി നടത്തി ഓരോ കിലോമീറ്ററിനും ഇരുപത് രൂപാ പ്രകാരം യാത്രക്കാരില്‍ നിന്നും ഈടാക്കി പകല്‍ കൊള്ള നടത്തുകയാണ്. പോലീസിലും മറ്റ് പരാതി പെട്ടാല്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരുമെന്നുള്ള ഭയത്താല്‍ പരാതിപെടാനും ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്ന സാധാരണ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷം സംസ്ഥാനമൊട്ടാകെ മീറ്ററുകല്‍ പ്രവര്‍ത്തിക്കാതെ ഓട്ടോ സവാരി നടത്തിയതുമായി ബന്ധപ്പെട്ട് 1844 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയില്‍ നിന്നാണ്. 261 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോടും ഇടുക്കിയുമാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, യഥാക്രം 32 ഉം 28 ഉം കേസുകളാണ് ഒരു വര്‍ഷത്തിനിടയില്‍ ഈ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തത്.

ടാക്‌സി സവാരി നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഒന്നിനെ പോലും മീറ്റര്‍ ഘടിപ്പിക്കുന്നതില്‍ നിന്ന് അധികൃതര്‍ ഒഴിവാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സവാരി നടത്തുമ്പോള്‍ ഇവ പ്രവര്‍ത്തിപ്പിക്കുവാന്‍ ഡ്രൈവര്‍മാര്‍ കൂട്ടാക്കുന്നില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും സവാരി വിളിക്കുന്നവര്‍ മാത്രമാണ് ചൂഷണത്തിന് വിധേയമാകാതെ രക്ഷപ്പെടുന്നത്. മറ്റിടങ്ങളിലുള്ള സ്റ്റാന്‍ഡുകളിലെ ഭൂരിഭാഗം ഓട്ടോഡ്രൈവര്‍മാര്‍ക്കും യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ്.

അമിതകൂലി ഈടാക്കുന്നതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇവയൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുടെ സമീപനത്തില്‍ നിന്ന് മനസിലാകുന്നത്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്താന്‍ പൊലീസും പ്രത്യേക എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡും ഉണ്ടെങ്കിലും ഇവ നിര്‍ജീവമായ അവസ്ഥയിലാണ്. ഓട്ടോറിക്ഷകള്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍വ്വീസുകളും ചെയ്തു കൊടുക്കുന്നത് ലീഗല്‍ മെട്രോളജി വകുപ്പ് സീല്‍ ചെയ്ത മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ്. കൂടാതെ വാഹനപരിശോധന സമയത്തും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയിലും മീറ്റര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. പരിശോധന ശക്തമാക്കി സാധാരണ യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന വാഹനമായി ഓട്ടോറിക്ഷകളെ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.