തിരുവനന്തപുരം: അച്ഛനും മകനും ചേര്‍ന്ന് പൊതുവഴി കെട്ടിയടച്ചു എന്ന് പ്രമുഖ പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ആരോപണവിധേയരായവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. റിട്ട. ആയുര്‍വേദ കോളേജ് പ്രൊഫസറായ ഡോ. പ്രസന്നന്, മാധ്യമ പ്രവര്‍ത്തകനായ മകന് പ്രവീണ്‍ പ്രസന്നന് എന്നിവരെക്കുറിച്ചാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്ത വന്നത്. ഇവരുടെ വീട്ടിലേക്കുള്ള വഴിയില്‍ മറ്റ് വാഹനങ്ങള്‍ പ്രവേശിച്ച് മാര്‍ഗ്ഗ തടസ്സമുണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
ഈ ഉത്തരവിനെ കാറ്റില്‍പറത്തി സ്ഥലത്തെ യൂണിയന് പ്രവര്‍ത്തകരും വ്യവസായികളും വാഹനങ്ങള്‍ കൊണ്ടിടാറുണ്ട്. തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇവിടെ അറിയിപ്പ് ബോര്‍ഡ് കോര്പ്പറേഷന് വച്ചു. സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്ന് അറിയിപ്പ് ബോര്‍ഡ് പിഴതെറിഞ്ഞു.
വിവരമറിഞ്ഞെത്തിയ പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാര്‍ കോടതി ഉത്തരവ് തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞതായി ഡോ. പ്രസന്നന് ആരോപിച്ചു. കൗണ്‍സിലറുടെ കൂടെ വന്നവരില്‍ ചിലര്‍ കോര്‍പ്പറേഷന്റെ അറിയിപ്പ് എന്ന പേരില്‍ ഡോ. പ്രസന്നന്റെ വീടിനുമുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഈ നോട്ടീസ് പ്രവീണ്‍ പ്രസന്നന് വലിച്ചുകീറിയെറിഞ്ഞതായി പറഞ്ഞു പരത്തുകയായിരുന്നു.
നിയമം കാറ്റില്‍ പറത്തുന്നത് പോലീസുകാര്‍ക്ക് നിസ്സഹായരായി കണ്ടുനില്ക്കേണ്ടിവന്നുവെന്നും ഡോ.പ്രസന്നനും മകന് പ്രവീണ്‍ പ്രസന്നനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: