പത്തനാപുരം: മാങ്കോട്ട് സിപി.എം ഗുണ്ടകള്‍ ബാര്‍ബര്‍ ഷോപ്പ് അടിച്ച തകര്‍ത്ത ശേഷം ഉടമയെ ക്രൂരമായി മര്‍ദിച്ചു. മാങ്കോട് ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രവീന്ദ്രനാണ് മര്‍ദ്ദനമേറ്റത്. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ പത്തനാപുരം ബ്ലോക്ക് പ്രസിഡന്റാണ് മര്‍ദനമേറ്റ രവീന്ദ്രന്‍. അതിക്രമിച്ചെത്തിയ അഞ്ചംഗ സിപിഎം അക്രമകാരികള്‍ കടയുടെ ഗ്ലാസ് ചില്ലുകള്‍ അടിച്ചു തകര്‍ത്തശേഷം ഉടമയായ രവീന്ദ്രനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരിവ്യവസായി മാങ്കോട് യൂണിറ്റിന്റെയും ബാര്‍ബര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ മാങ്കോട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍, മേഖലാ സെക്രട്ടറി പി.ചന്ദ്രശേഖരന്‍നായര്‍, കെഎസ്ബിഎ ജില്ലാ സെക്രട്ടറി പി.ഗണേശ്, കെ.മുരളീധരന്‍, കെ.പ്രഭാസനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമികളെ ഉടന്‍ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മാങ്കോട്ട് ഹര്‍ത്താലും നടത്തി.
















