കാഞ്ഞങ്ങാട്: അന്താരാഷ്ട്ര പയറുവര്ഷത്തെ വരവേല്‍ക്കാന്‍ പയറുമണികള് അക്ഷരമാക്കിയ അരയി ഗവ.യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുതുവര്‍ഷത്തില്‍ വ്യത്യസ്തമായ പയറുപായസമുണ്ടാക്കി ശ്രദ്ധേയമായി.
പ്രഥമനും വരട്ടു പായസവും അടപ്പായസവും ഗോതമ്പ് പായസവും രുചിച്ചറിഞ്ഞ കുട്ടികള്‍ക്ക് പത്തോളം പയറുകള്‍ കൊണ്ട് ഉണ്ടാക്കിയ പായസം വ്യത്യസ്തമായ രുചിയനുഭവമായി. പത്തു കിലോ പയറിനോടാപ്പം നാലു കിലോ ഉണക്കലരിയും വെല്ലവും ഏലപ്പൊടിയും നെയ്യും പാലും മറ്റു ചേരുവകളും ചേര്‍ത്ത് ഉണ്ടാക്കിയ പായസത്തിന്റെ രുചി ഇഷ്ടപ്പെട്ടതോടെ, മൂന്നും നാലുവട്ടം കഴിച്ചിട്ടും കുട്ടികള്‍ക്ക് മതിയായില്ല.
കാശ്മീരി പയര്‍, തജ്മ, സോയാബീന്‍ പയര്‍, ചെറുപയര്‍, ബീന്‍സ് പയര്‍, വാളോലി പയര്‍, തോര, മുതിര, വന്‍പയര്‍, ചതുരപ്പയര്‍ തുടങ്ങി പത്ത് തരം പയറുകളാണ് പായത്തിനായി ഉപയോഗിച്ചത്. മാംസ്യവും ധാതുക്കളും വിറ്റാമിനുകളും ധാരാളമടങ്ങിയ പയറുകൊണ്ട് ഉണ്ടാക്കിയ പായസം, പോഷക സമ്പന്നവും ഔഷധ ശ്രേഷ്ടവുമാണെന്ന് പാചകത്തിന് നേതൃത്വം നല്കിയ പ്രധാനാധ്യാപകന് പറഞ്ഞു.
നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്സലന് പായസവിതരണവും പുതുവല്‍സര കേക്കും വിതരണം ചെയ്തു. പ്രധാനാധ്യാപകന് കൊടക്കാട് നാരായണന്, മദര്‍ പിടിഎ പ്രസിഡന്റ് എസ്.സി.റഹ്മത്ത്, ശോഭ.ടി, പി.ഭാസ്കരന്, കെ.വി.സൈജു, വി.വിജയകുമാരി, കെ.വനജ, എ.വി.ഹേമാവതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: