Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വേരുകളിലേക്ക് വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 09:22 pm IST
inVicharam

തപസ്യയുടെ രണ്ടാമത് സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് നാളെ തുടക്കം

തപസ്യ കലാസാഹിത്യവേദി രൂപംകൊണ്ടത് 1975-ലെ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിലാണെങ്കിലും അതിന് മുമ്പുതന്നെ, കേരളം ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു അത്. ചെറിയതോതില്‍ കോഴിക്കോട്ട്, പട്ടത്താനം നടക്കുന്ന തളിക്ഷേത്രപരിസരത്തുള്ള സാമൂതിരിഹൈസ്‌കൂളില്‍ ഒരു സാഹിത്യസായാഹ്നം തുടക്കംകുറിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ നവോത്ഥാനത്തിനാക്കം കൂട്ടാനും വൈദേശിക കടന്നുകയറ്റങ്ങളാല്‍ മൂല്യത്തകര്‍ച്ചയില്‍നിന്നും മോചനം നേടാനുമാണ് തപസ്യ രൂപംകൊണ്ടത്.

കേസരി ബാലകൃഷ്ണപിള്ളയുടെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും പത്രപ്രവര്‍ത്തനവും കോഴിക്കോട് സ്വാതന്ത്ര്യസമരനായകന്മാര്‍ തുടങ്ങിയ ‘മാതൃഭൂമി’ പത്രത്തിന്റെ നായകസ്ഥാനത്തിരുന്ന കെ.പി. കേശവമേനോന്‍, വി.എം. കൊറാത്ത്, സി.എച്ച്. കുഞ്ഞപ്പ, കേളപ്പജി എന്നിവരില്‍ നിന്ന് ലഭിച്ച പ്രചോദനവും കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയ ‘കേസരി’ വാരികയും തപസ്യയുടെ തുടക്കത്തിന് പ്രേരണയായി.

കേരളത്തിലെ സാഹിത്യനായകന്മാരുടെ വാര്‍ഷിക ഒത്തുചേരലിന് കളമൊരുക്കിയിരുന്ന സാഹിത്യപരിഷത്ത് നാമമാത്രമായി അണിയറയിലേയ്‌ക്കു മാറിയപ്പോള്‍, വൈദേശികാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ഒട്ടനവധി പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തപസ്യ നടത്തിയ ഓരോ വാര്‍ഷികസമ്മേളനവും അഖിലഭാരതീയ പ്രശസ്തരും ജ്ഞാനപീഠപുരസ്‌കര്‍ത്താക്കളും ഒത്തുചേരുന്ന ശ്രദ്ധേയമായ സാംസ്‌കാരികസംരംഭങ്ങളായിരുന്നു. പഴയതും പുതിയതുമായ കലാസാഹിത്യകാരന്മാരുടെ കഴിവുകള്‍ മാറ്റുരക്കുന്ന സമ്മേളനങ്ങള്‍ കേരളത്തിലെ ഓരോ ദിക്കിലും നടക്കുമ്പോള്‍ അവ കേരളത്തിന്റെ മാമാങ്കങ്ങളായി മാറിക്കൊണ്ടിരുന്നു. പ്രൊഫ. അഴീക്കോടും തിക്കോടിയനും എം.ടി.യും എം.വി. ദേവനും അക്കിത്തവും ഇത്തരം സമ്മേളനങ്ങളില്‍ക്കൂടി തപസ്യയെ ശക്തമായി മുന്നോട്ടുനയിച്ചു. തപസ്യയുടെ അദ്ധ്യക്ഷസ്ഥാനത്തും അധികാരസ്ഥാനത്തും ഇരുന്നുകൊണ്ട് തപസ്യയെ നയിച്ചവര്‍ അനവധിയാണ്. അതിനിടയ്‌ക്കാണ്, കേരള സംസ്‌കാരധാരയെ കണ്ടെത്താനുള്ള പരിശ്രമമെന്ന നിലയില്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്നും ഗോകര്‍ണത്തേയക്ക് ഒരു സാംസ്‌കാരികതീര്‍ത്ഥയാത്ര നടത്തിയത്.

തപസ്യ 25 വര്‍ഷം മുമ്പ് നടത്തിയ സാംസ്‌കാരികയാത്രയുടെ പശ്ചാത്തലമല്ല ഇന്നുള്ളത്. സാമൂഹ്യസാമുദായികരംഗത്തും കക്ഷിമതരാഷ്‌ട്രീയരംഗത്തും പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അവയെയെല്ലാം പരിഗണിച്ചാണ് രണ്ട് തീര്‍ത്ഥയാത്ര നടത്താന്‍ നിശ്ചയിച്ചത്. ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരുകാലത്ത് സംസ്ഥാനം രൂപീകരിച്ചുവെങ്കില്‍, ഭാഷ സംസ്‌കാരത്തിന്റെ സ്രോതസാണെന്നു മനസ്സിലാക്കാതെയും, ഭരണപരമായിപ്പോലും ഉപയോഗപ്പെടുത്താതെയും, മലയാളഭാഷയെ നശിപ്പിച്ചു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതേസമയം, സാംസ്‌കാരികപാരമ്പര്യത്തിന്റെ ഭാഗമായ മറ്റു ഏതാനും ഭാഷകളുണ്ടായിരുന്നതിനെ പാടെ ഉപേക്ഷിച്ചതുകൊണ്ട് കേരളത്തിന്റെ പൊതുസ്വഭാവം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മതവിഭജനത്തിന്റെ പേരില്‍ രാഷ്‌ട്രീയകക്ഷികള്‍ നിലവില്‍വന്നതും കേരളത്തിന്റെ സ്വത്തായ കാര്‍ഷികപാരമ്പര്യത്തെ അതേപടി തകര്‍ത്തതും മലയാളഭാഷയോടൊപ്പം സാമൂഹ്യസംവിധാനങ്ങളില്‍ മാറ്റംവരുത്തി. അതുകൊണ്ട് കുടുംബബന്ധങ്ങള്‍ തകര്‍ന്നു, പ്രകൃതിസമ്പത്തുകള്‍ കൊള്ളയടിക്കപ്പെട്ടു. ഇവയെല്ലാം കേരളം നേരിടുന്ന പ്രശ്‌നങ്ങളാണ്.

അതുകൊണ്ട് തപസ്യയുടെ രണ്ടാം സാംസ്‌കാരികതീര്‍ത്ഥയാത്ര ഊന്നുന്നത് പ്രകൃതിസമ്പത്തും സാംസ്‌കാരികപൈതൃകമേഖലയും ജനശ്രദ്ധയില്‍ കൊണ്ടുവരിക എന്ന പ്രത്യേകവിഷയത്തിലാണ്. സഹസ്രാബ്ദത്തിന്റെ പാരമ്പര്യമുള്ള കേരളം കന്യാകുമാരിമുതല്‍ ഗോകര്‍ണംവരെയായതുകൊണ്ട്, തീര്‍ത്ഥയാത്രയും ഈ പ്രദേശങ്ങളില്‍ക്കൂടി ആയിരിക്കും.

കേരളത്തിന്റെ അതിര്‍ത്തി പര്‍വ്വതവും കടലുമാണ്. ഇതിനോടു ചേര്‍ന്നുകാണുന്ന പ്രദേശങ്ങള്‍ കയ്യേറ്റംകൊണ്ട് തകര്‍ന്നിരിക്കുന്നു. അവിടുത്തെ പ്രകൃതിസമ്പത്ത് നഷ്ടപ്പെടുന്നു. ജനവിഭാഗം കഷ്ടപ്പെടുന്നു. അതുകൊണ്ട് തപസ്യയുടെ ഒരു സാംസ്‌കാരികതീര്‍ത്ഥയാത്ര കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് കടലോരംവഴി ഗോകര്‍ണം വരെയും മറ്റൊന്ന് ഗോകര്‍ണത്തുനിന്ന് പുറപ്പെട്ട് മലയോരം വഴി കന്യാകുമാരിവരെയുമാണ്. കലാസാഹിത്യരംഗത്തെ പ്രമുഖര്‍ നയിക്കുന്ന യാത്രാസംഘം സാമൂഹ്യപ്രശ്‌നം കൈകാര്യം ചെയ്യുന്ന കലാസംഘവും ഉള്‍പ്പെടുന്നതാണ്.

2016 ജനുവരി മൂന്നിന് മൂന്നു സമുദ്രങ്ങള്‍ സംഗമിക്കുന്ന കന്യാകുമാരിയില്‍ തുടക്കംകുറിക്കുന്ന യാത്ര സാംസ്‌കാരികപൈതൃങ്ങള്‍ സന്ദര്‍ശിച്ച് നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം വഴി, ഇരിങ്ങാലക്കുട, എടപ്പാള്‍, താനൂര്‍, കോഴിക്കോട്, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍ഗോഡ്, ഉഡുപ്പി വഴി ഗോകര്‍ണേശനെ വണങ്ങി 18 ന് മടങ്ങും.

മലയോരയാത്ര, ഫെബ്രുവരി ഒന്നിന് ഗോകര്‍ണേശദര്‍ശനത്തിനുശേഷം മൂകാംബികയില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മടിക്കേരി, ചെറുപുഴ, കൊട്ടിയൂര്‍, അമ്പലവയല്‍, കുന്ദമംഗലം, നിലമ്പൂര്‍, പട്ടാമ്പി, മണ്ണാര്‍കാട്, പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍, നെടുങ്കണ്ടം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, നെടുമങ്ങാട്, നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലെത്തി ദേവീദര്‍ശനം കഴിഞ്ഞുമടങ്ങും. ഇതിനിടയില്‍ ചെറുതും വലുതുമായ പരമാവധി പൈതൃകസാംസ്‌കാരികകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരികനായകന്മാരെ  ആദരിക്കാനും തപസ്യ തയ്യാറെടുത്തിട്ടുണ്ട്.

തപസ്യയുമായി ബന്ധപ്പെട്ട എല്ലാ കലാ-സാഹിത്യസാംസ്‌കാരികനായകന്മാരെയും പങ്കാളികളാക്കുന്നുണ്ട്. സംസ്ഥാനഅദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍, രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ സാംസ്‌കാരികനായകന്മാര്‍ക്ക് നേതത്വം നല്‍കും. മഹാകവി അക്കിത്തം, കവി പി. നാരായണക്കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ കടന്നുപോകുന്ന യാത്രയില്‍ ഓരോ ജില്ലയില്‍ നിന്നുമുള്ള പ്രശസ്ത വ്യക്തികളെ പങ്കാളികളാക്കും. മഠാധിപതികള്‍, സന്യാസിശ്രേഷ്ഠന്മാര്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍ എല്ലാവരെയും പങ്കാളികളാക്കിയുള്ളതായിരിക്കും രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരികതീര്‍ത്ഥയാത്ര.

ഓരോ ദിവസത്തെയും സന്ദര്‍ശനം അവസാനിക്കുന്ന കേന്ദ്രത്തില്‍ മഹാസമ്മേളനങ്ങളും സമാദരണങ്ങളും നടക്കും. ആധുനിക കേരളത്തിന്റെ നാനാവിധ പ്രശ്‌നങ്ങള്‍ക്കപ്പുറം സാംസ്‌കാരികപൈതൃകപശ്ചാത്തലത്തില്‍ കേരളത്തില്‍ വ്യക്തമായ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയുന്നതായിരിക്കും ഈ സാംസ്‌കാരികതീര്‍ത്ഥയാത്രകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.