ആലപ്പുഴ: പഴയതിരുമല സംയുക്തഗൗഡ സാരസ്വത ബ്രാഹ്മണമഹാസഭയുടെ ആഭിമുഖ്യത്തില്‍ കൊങ്കണി ഭാഷാദിനാചരണം സംഘടിപ്പിച്ചു. കൊങ്കണി സാഹിത്യകാരനും എറണാകുളം ദിശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ശരത്ചന്ദ്രഷേണായ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഗ്രാമസഭ പ്രസിഡന്റ് ജയകുമാര്‍പ്രഭു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് വി.ഗിരീഷ്പ്രഭു, കെ. നാഗേന്ദ്ര പ്രഭു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍. ഗോപിനാഥപ്രഭു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമസഭ സെക്രട്ടറി എന്‍. കൃഷ്ണരാജ് സ്വാഗതവും സോണല്‍ പ്രതിനിധി പ്രദീപ്കുമാര്‍ പൈ നന്ദിയും പറഞ്ഞു.
കൊച്ചി സര്‍വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ ഡോക്ടറേറ്റ് നേടിയ സന്ധ്യ, മുല്ലയ്‌ക്കല്‍ കൗണ്‍സി ലാറായി തിരഞ്ഞെടുക്കപ്പെട്ട റാണി രാമകൃഷ്ണന്‍, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗവേഷകനുള്ള അവാര്ഡ് ജേതാവ് ഡോ.ജി.നാഗേന്ദ്ര പ്രഭു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചരിത്ര രേഖകള്‍,കൊങ്കണി ഭാഷയില്‍ തയ്യാര്‍ ചെയ്ത പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.















