പന്തളം: ശബരിമല അവലോകനയോഗ തീരുമാനങ്ങള്‍ അട്ടിമറിച്ച നഗരസഭ ഭരണസമിതി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പന്തളം മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തളം നഗരസഭ കാര്യാലയം ഉപരോധിച്ചു. ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഭരണസമിതി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പന്തളം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ് ലൈറ്റുകള്‍ പ്രവര്ത്തിപ്പിക്കാത്തതിലും, കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നും ആവിശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്. പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രകടനമായി നഗരസഭ കാര്യാലയത്തില്‍ എത്തി ഉപരോധിക്കുകയായിരുന്നു. ഉപരോധ സമരം ബി ജെ പി ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി എം.ബി ബിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരത്തില്‍ ജില്ലാ കമ്മറ്റി അംഗം റ്റി എന്‍ പങ്കജാക്ഷന്,നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എന്‍.കുട്ടന്‍പിള്ള, കൗണ്‍സിലര്‍മാരായ കെ.വി പ്രഭ,സുമേഷ്,ശ്രീലേഖ,സുധാശശി, ശ്രീലത, മണ്ഡലം കമ്മറ്റി അംഗം കുളങ്ങര അശോകന്, മുനിസിപ്പല്‍ സെക്രട്ടറി ജി.അരുണ്‍കുമാര്‍,അനീഷ്കുരമ്പാല,ഗോകുല കുരമ്പാല,രശ്മി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: