ഒന്നാമത്തെ ശക്തി അഗ്നിക്കാണുള്ളത്. ആയത് സൂര്യാശം ആണ്. വായു എന്നത് ആ ചൂടിനെ സര്‍വ്വാംഗം എങ്ങും വ്യാപിപ്പിക്കുന്ന ഒരു ശക്തിയാണ്. അവ വ്യാപിപ്പിക്കുന്നതിനുള്ള ശരീരമെങ്കില്‍ ജലാംശമായ രക്തം സസ്യങ്ങളില്‍ കറ (പച്ച) ഇവയില്‍ കൂടി മാത്രമെ വായു വഴിയായി അഗ്നിയെ കെടുത്തു ജീവിതത്തില്‍ സാധിക്കുന്നുള്ളു. ഇതുകൊണ്ട് ഈ ലോകവാഴ്ചക്കുള്ള സര്‍വ്വജീവരക്ഷയ്‌ക്കും വേണ്ടി ഒന്നാമതായി സ്ഥാപിച്ചിരിക്കുന്നത് സൂര്യനെയാണെന്ന് വ്യക്തമാകുന്നു. ഈ വാസ്ഥവത്തെ സ്ഥാപിച്ചു ചിന്തിക്കുന്ന അസാധാരണ ചിന്തകന്മാര്‍ക്കു ഈ ലോകത്തില്‍ കാണുന്ന ചരങ്ങള്‍ക്കും അചരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അതാതിന്റെ സ്ഥാനത്തുള്ള ജീവിത ഉദ്ദേശ്യങ്ങളെ അനുസരിച്ചു ജീവന്‍ കൊടുക്കുന്നത് ഈ ലോകവും ലോകപ്രകൃതിയും കൊണ്ട് മാത്രമാകുന്നു എന്നു കാണാം. വെളളം മണ്ണ് ആദിയായ സര്‍വ്വലോഹങ്ങളും ജീവനുള്ളതല്ല എന്ന് ആര്‍ക്കും തോന്നാം. അതു ചലനമില്ലാ, അതിനാല്‍ അചരങ്ങള്‍ എന്നു പറയുന്നു. അതിനു ജീവനില്ല എന്നു വാദിക്കുന്നു എങ്കില്‍ സസ്യങ്ങളെ എങ്ങനെ മുളപ്പിക്കും.
സസ്യങ്ങള്‍ക്കു ജീവനില്ലെങ്കില്‍ സസ്യങ്ങളെ അനുഭവിക്കുന്ന ജീവജാലങ്ങളില്‍ എങ്ങനെ ജീവനുണ്ടാകും. അപ്പോള്‍ പഞ്ചഭൂതങ്ങളുടെ സര്‍വ്വത്ര ജീവനെയാണ് സര്‍വ്വസസ്യാദികളും ജീവജാലങ്ങളും പ്രാപിച്ചിരിക്കുന്നത്. തന്നിമിത്തം അതാതിന്റെ അവസാനഘട്ടത്തില്‍ പഞ്ചഭൂതങ്ങളിലേക്കു തന്നെ മടക്കി അയച്ചിട്ടു മാറി മാറി ജന്മമെടുക്കുന്നത്. സര്‍വ്വജന്മങ്ങള്‍ക്കും ആധാരം പഞ്ചഭൂതങ്ങളെന്നു അറിഞ്ഞാലും. എങ്ങനെയെന്നാല്‍ ഈ ലോകത്തിന്റെ മരണം നരകമായിട്ടത്രെ. അതത്രെ പ്രളയം. ഈ ലോകത്തിന്റെ ജന്മം സൃഷ്ടി അത്രേ. അതത്രെ ലോക സൃഷ്ടിയില്‍ മരണപെടാത്തതായി ഒന്നും ഇല്ല. സൃഷ്ടി എല്ലാം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സൃഷ്ടിലോകം ഒടുവില്‍ മരിക്കുന്നു. അതു കൊണ്ട് ലോകസൃഷ്ടി ശാശ്വതമായതല്ല. അനിത്യമായതത്രെ എന്ന് സര്‍വ്വത്ര തെളിവാണ് ചിന്തകന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്.
















