പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന കഥകളിമേളയ്ക്ക് ജനുവരി 4 ന് കളിവിളക്ക് തെളിയും.പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കഥകളി മേള നടക്കുന്നത്. 4 ന് രാവിലെ 11 ന് ചലച്ചിത്ര സംവിധായകന് ലെനിന് രാജേന്ദ്രന് മേള ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യഷത വഹിക്കും. വി. എന്‍. ഉണ്ണി, അഡ്വ. റ്റി. എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ് കഥകളി ചെണ്ട വിദ്വാന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് നല്‍കും. 11.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരിയില്‍ പത്താംക്ലാസ് മലയാള പാഠാവലിയിലെ ‘ഹംസവും ദമയന്തിയും’, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സിലെ ‘കേശിനീ മൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് ഡോ. ജോസഫ് ജോര്‍ജ് പൊയ്യാനില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഇരട്ടമേളപ്പദത്തോടെ നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കും.
5 ന് രാവിലെ 11 ന് നടക്കുന്ന കഥകളി ആസ്വാദന കളരി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്യും. ഡി. റ്റി. പി. സി. സെക്രട്ടറി വര്‍ഗീസ് പുന്നന്‍ പ്രസംഗിക്കും. കലാമണ്ഡലം രാജീവ് കലാമണ്ഡലം അരുണ്‍ എന്നിവര്‍ കഥകളി മുദ്രാ ക്ലാസ് നയിക്കും. ജില്ലയിലെ വിവിധ സ്ക്കൂളുകളില്‍ കഥകളി മുദ്രയില്‍ പരിശീലനം നടത്തിവരുന്ന കുട്ടികളും പങ്കെടുക്കും. 12 ന് പുറപ്പാട്. വൈകിട്ട് 6 ന് പി. പി. രാമചന്ദ്രന്‍പിള്ള ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം രണ്ടാം ദിവസം അവതരിപ്പിക്കും.
6 ന് രാവിലെ 10 ന് നടക്കുന്ന തുള്ളല്‍ പഠന കളരി കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് താമരക്കുടി കരുണാകരന് മാസ്റ്ററുടെ തുള്ളല്‍ ഡമോണ്‍സ്ട്രേഷന്‍. 11.30 മുതല്‍ അബിതാ കബീര്‍ അവതരിപ്പിക്കുന്ന കല്യാണ സൗഗന്ധികം ശീതങ്കല്‍ തുള്ളല്‍. വൈകിട്ട് 4 ന് കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 6 ന് മനോജ് മാധവശ്ശേരില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം അവതരിപ്പിക്കും.
7 ന് രാവിലെ 10 ന് നടക്കുന്ന കഥകളി ആസ്വാദന കളരി ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അന്നാപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്യും. 10. 30 മുതല്‍ അയിരൂര്‍ നാട്യഭാരതി കഥകളി സെന്ററിലെ തബല വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വാദ്യ മഞ്ജരി. 11.30 മുതല്‍ പുറപ്പാട്. വൈകിട്ട് 6 ന് കെ. എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം നാലാം ദിവസം അവതരിപ്പിക്കും.
8 ന് രാവിലെ 10 ന് നടക്കുന്ന കൂടിയാട്ടം പഠന കളരി രാജു എബ്രഹാം എം. എല്‍ എ. ഉദ്ഘാടനം ചെയ്യും. 10.30 മുതല്‍ കലാമണ്ഡലം ഗായത്രി അവതരിപ്പിക്കുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം. 11.30 മുതല്‍ കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ ഗോപികൃഷ്ണന്റെ കഥകളി അരങ്ങേറ്റം. പുറപ്പാട്. വൈകിട്ട് 6.30 ന് എം. എ കബീര്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഉത്തരാസ്വയം വരം കഥകളി. കലാമണ്ഡലം എന്‍ഡോവ്മെന്റ് ലഭിച്ച കഥകളി നടന് ഭാഗ്യനാഥിനെ ചടങ്ങില്‍ ആദരിക്കും.
9 ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ലാസ്സിക്കല്‍ കലാമത്സരങ്ങള്‍ കോന്നിയൂര്‍ ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മുതല്‍ നടക്കുന്ന കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റം കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി. എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. 6 ന് കെ. ചെല്ലമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് വടക്കന്‍ രാജസൂയം അവതരിപ്പിക്കും.
10 ന് രാവിലെ 10 മുതല്‍ കലാമണ്ഡലം ഹൈദര്‍ അലി സ്മാരക കഥകളി ക്വിസ് മത്സരങ്ങള്‍ നടക്കും. മത്സര പരിപാടികള്‍ സിനിമ-സീരിയല്‍ നടന് മോഹന്‍ അയിരൂര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പ്രണവം എം. കെ. ശങ്കരന് നമ്പൂതിരിയുടെ സംഗീത കച്ചേരി. 6 ന് നടക്കുന്ന കഥകളിമേള സമാപന സമ്മേളനം ഡോ. അകവൂര്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. പി. എസ്. നായര്‍ അദ്ധ്യക്ഷത വഹിക്കും. അയിരൂര്‍ രാമന്‍പിള്ള, അയിരൂര്‍ സദാശിവന് എന്നിവരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സുമംഗല, പ്രണവം എം. കെ. ശങ്കരന് നമ്പൂതിരി എന്നിവര്‍ക്ക് നല്‍കും. കലാമണ്ഡലം ഫെല്ലോഷിപ്പ് ലഭിച്ച കഥകളി നടന് മാത്തൂര്‍ ഗോവിന്ദന് കുട്ടിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിക്കും. വൈകിട്ട് 6.30 മുതല്‍ ഹരിശ്ചന്ദ്ര ചരിതം കഥകളി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: